വർഷാ രഞ്ജിത്തിനും ഔസേപ്പച്ചനും ആദരം

വർഷാ രഞ്ജിത്തിനും ഔസേപ്പച്ചനും ആദരം

M
MathrubhumiSource Link
കൊല്ലം : തമിഴ്നാട് സർക്കാരിന്‍റെ മികച്ച ഗായികയ്ക്കുള്ള പുരസ്കാരം നേടിയ വിദ്യാർഥി വർഷാ രഞ്ജിത്തിനെയും സംഗീതസംവിധായകൻ ഔസേപ്പച്ചനെയും ഫാത്തിമ മാതാ നാഷണൽ കോളേജിലെ പൂർവവിദ്യാർഥി സംഘടനയുടെ നേതൃത്വത്തിൽ അനുമോദിച്ചു. കൊല്ലം ബിഷപ്പ് ഡോ. പോൾ ആൻറണി മുല്ലശ്ശേരി അധ്യക്ഷത വഹിച്ചു. To advertise here, തമിഴ് മാതൃഭാഷയായുള്ള പ്രഗല്ഭരായ ഗായകരുള്ളിടത്ത് മലയാളിയായ ഒരു പെൺകുട്ടിക്ക് സംസ്ഥാന അവാർഡ് നേടുക അമൂല്യനേട്ടമാണെന്നും ഔസേപ്പച്ചൻ പറഞ്ഞു. ഗായകൻ പ്രകാശ്ബാബുവും സംഘവും അവതരിപ്പിച്ച സിംഫണി ഓഫ് റിഥംസ് എന്ന സംഗീതപരിപാടിയോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. കോളേജ് പ്രിൻസിപ്പലും പൂർവവിദ്യാർഥിസംഘടനാ പ്രസിഡൻറുമായ പ്രൊഫ. ഡോ. സിന്തിയ കാതറിൻ മൈക്കിളിന് ചടങ്ങിന്‍റെ ഭാഗമായി യാത്രയയപ്പും നൽകി. കോളേജ് മാനേജർ ഡോ. അഭിലാഷ് ഗ്രിഗറി, എഫ്.എസ്.എ. വൈസ് പ്രസിഡൻറ് ഡോ. സജു സണ്ണി, പൂർവവിദ്യാർഥിസംഘടനാ സെക്രട്ടറി മനോജ്‌കുമാർ തുടങ്ങിയവരും സംസാരിച്ചു. Published: 31 Mar 2026, 01:57 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വർഷാ രഞ്ജിത്തിനും ഔസേപ്പച്ചനും ആദരം — Mathrubhumi | Boolokam | Boolokam