1,900 വാഴകൾ നശിച്ചു To advertise here, തിരുപ്പൂർ : ജില്ലയിലെ പലഭാഗങ്ങളിലായി ശക്തമായ കാറ്റോടുകൂടിപെയ്ത മഴയിൽ നാശനഷ്ടങ്ങളുണ്ടായി. ബൂമല്ലൂർ, തുമ്പലപ്പട്ടി, മുത്ത്ഗൗണ്ഡൻപാളയം എന്നിവിടങ്ങളിലായി 1,900 വാഴകൾ നശിച്ചു. ചിന്ന അയ്യങ്കോവിൽ പ്രദേശത്ത് വൻ ആൽമരം കാറ്റിൽ കടപുഴകിവീണു. ധാരാപുരം-ഉദുമൽപേട്ട റോഡിൽ കൊണ്ടരസംപാളയത്ത് വലിയ വേപ്പ് മരം വീണതിനാൽ ഗതാഗതം തടസ്സപ്പെട്ടു. മഴ ശക്തമായിരുന്നില്ലെങ്കിലും വേഗത്തിലടിച്ച കാറ്റിൽ, പല സ്ഥലങ്ങളിലും ബലഹീനമായിനിന്ന വൈദ്യുതത്തൂണുകൾ മറിഞ്ഞുവീണ് വൈദ്യുതി മണിക്കൂറുകളോളം മുടങ്ങുകയും ചെയ്തു. Published: 04 May 2026, 03:20 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ശക്തമായ കാറ്റ്; തിരുപ്പൂർ ജില്ലയിൽ നാശനഷ്ടങ്ങൾ
M
MathrubhumiSource Link
about 2 hours ago
