ടെക്‌നോളജി ഡെസ്‌ക് Last Updated: 24 March 2026, 08:41 PM IST ഉയര്‍ന്ന പ്രകടനം കാഴ്ചവെക്കുന്ന ഇത്തരം ചിപ്പുകള്‍ സ്വന്തമായി രൂപകല്‍പ്പന ചെയ്യുന്നതിലൂടെ ആഗോള വിതരണ ശൃംഖലയിലെ തടസങ്ങള്‍ ഒഴിവാക്കാനും എഐ രംഗത്ത് ചൈനയുടെ മുന്നേറ്റം ഉറപ്പാക്കാനും ആലിബാബ ലക്ഷ്യമിടുന്നു. പ്രതീകാത്മകചിത്രം | AP ശക്തമായ പ്രോസസർ XuanTie C950 പുറത്തിറക്കി അലിബാബ. ലോകത്തിലെ ഏറ്റവും ഉയർന്ന പ്രകടനം കാഴ്ചവെക്കുന്ന RISC-V CPU ആണിതെന്ന് കമ്പനി അവകാശപ്പെടുന്നു. ചൈനയുടെ സെമികണ്ടക്ടർ മേഖലയ്ക്ക് മുതൽക്കൂട്ടാകുന്നതും നിർമിതബുദ്ധി (എഐ) മുന്നേറ്റത്തിന്റെ അടുത്ത ഘട്ടത്തിന് ഒരു നാഴികക്കല്ലുമാണെന്ന് വിലയിരുത്തപ്പെടുന്നു. To advertise here, അലിബാബയുടെ ചിപ്പ് നിർമ്മാണ വിഭാഗമായ T-Head ആണ് ഇത് വികസിപ്പിച്ചത്. ഓപ്പൺ സോഴ്സ് ആർക്കിടെക്ച്ചറായ RISC-V അടിസ്ഥാനമാക്കിയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. C950 പ്രോസസർ 3.2 GHz വേഗതയിൽ പ്രവർത്തിക്കും. മുൻഗാമിയായ C920 യേക്കാൾ മൂന്നിരട്ടി വേഗമുള്ളതാണിത്. എഐ ഏജന്റുകളെ പിന്തുണയ്ക്കുന്നതിനാണ് നിലവിൽ അലിബാബ ചിപ്പുകൾ നിർമ്മിക്കുന്നത്. ചൈനീസ് ടെക് വിപണിയിലെ രൂക്ഷമായ മത്സരത്തിനിടയിലാണ് C950 പുറത്തിറങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്. ഉയർന്ന പ്രകടനം കാഴ്ചവെക്കുന്ന ഇത്തരം ചിപ്പുകൾ സ്വന്തമായി രൂപകൽപ്പന ചെയ്യുന്നതിലൂടെ ആഗോള വിതരണ ശൃംഖലയിലെ തടസങ്ങൾ ഒഴിവാക്കാനും എഐ രംഗത്ത് ചൈനയുടെ മുന്നേറ്റം ഉറപ്പാക്കാനും ആലിബാബ ലക്ഷ്യമിടുന്നു. Content Highlights: XuanTie C950 is the world's highest-performing RISC-V CPU., Built on 5nm process architecture for superior energy efficiency., Specifically optimized for autonomous AI agents and complex business tasks., Strategic move for China’s semiconductor independence., Dual-focus on AI training (Zhenwu 810E) and cloud inference (XuanTie). Published: 24 Mar 2026, 08:41 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ശക്തമായ പ്രോസസർ പുറത്തിറക്കി ആലിബാബ; AI മത്സരത്തിൽ ചൈനയ്ക്ക് മുതൽക്കൂട്ടാകും
M
MathrubhumiSource Link
about 2 months ago