ചെന്നൈ : നഗരത്തിൽ ശക്തമായ മഴപെയ്തു. തിങ്കളാഴ്ച രാവിലെ 11.30-ഓടെ ഇടമിന്നലോടുകൂടി തുടങ്ങിയ മഴ അരമണിക്കൂറോളം ശക്തമായി പെയ്തു. ഇതോടെ കഴിഞ്ഞദിവസങ്ങളിലായി അനുഭവപ്പെടുന്ന ചൂടിന് താത്കാലികാശ്വാസമായി. രാവിലെമുതൽ അന്തരീക്ഷം ഇരുണ്ടിരുന്നു. ശക്തമായ പൊടിക്കാറ്റുമുണ്ടായി. ഇടിമിന്നലോടുകൂടി തുടങ്ങിയ മഴയിൽ ബൈക്ക് യാത്രക്കാർ പലരും വഴിയിൽ കുടുങ്ങി. നഗരത്തിൽ 37.5 ഡിഗ്രി ചൂടായിരുന്നു ഞായറാഴ്ച രേഖപ്പെടുത്തിയത്. To advertise here, കെ.കെ. നഗറിൽ 5.8 സെന്റീമീറ്റർ മഴപെയ്തു. വെസ്റ്റ് മാംബലത്തിൽ അഞ്ച് സെന്റീമീറ്ററും ഗിണ്ടിയിൽ 5.1 സെന്റീമീറ്റവും മഴപെയ്തു. നന്ദനത്ത് 4.6 സെന്റീമീറ്റർ മഴപെയ്തു. താംബരം, ക്രോംപ്പെട്ട്, പല്ലാവരം, ഒ.എം.ആർ., ഇ.സി.ആർ., മറൈമലൈനഗർ, സൈദാപ്പെട്ട്, ഇക്കാട്ടുതങ്ങൾ, ടി. നഗർ, നുങ്കമ്പാക്കം, എഗ്‌മോർ, അണ്ണാനഗർ, റോയപ്പേട്ട, ട്രിപ്ലിക്കേൻ, ആദംമ്പാക്കം, വേളാച്ചേരി, റോയപുരം എന്നിവിടങ്ങളിലും മഴലഭിച്ചു. തമിഴ്‌നാടിന്റെ വടക്കൻഭാഗത്ത് രൂപംകൊണ്ട ന്യൂനമർദമാണ് മഴയ്ക്കുകാരണമെന്ന് കാലാവസ്ഥാനിലയത്തിൽനിന്ന് അറിയിച്ചു. തമിഴ്‌നാടിന്റെ പടിഞ്ഞാറൻജില്ലകളായ കൃഷ്ണഗിരി, നീലഗിരി, കോയമ്പത്തൂർ, സേലം, തേനി തുടങ്ങിയവയിൽ വരുംദിവസങ്ങളിൽ മഴപെയ്യുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു.
