ശബരിമല യുവതീപ്രവേശം: ഒമ്പതംഗബെഞ്ചിൽ വാദം നാളെമുതൽ

ശബരിമല യുവതീപ്രവേശം: ഒമ്പതംഗബെഞ്ചിൽ വാദം നാളെമുതൽ

M
MathrubhumiSource Link
ന്യൂഡൽഹി: ഏറെ രാഷ്ട്രീയപ്രാധാന്യമുള്ള ശബരിമല യുവതീപ്രവേശനവിഷയത്തിൽ സംസ്ഥാനസർക്കാർ ഏതുപക്ഷത്താണെന്ന് ഉടൻ വ്യക്തമാകും. സുപ്രീംകോടതിയുടെ ഒമ്പതംഗ ബെഞ്ചിൽ ചൊവ്വാഴ്ച വാദമാരംഭിക്കുമ്പോൾ യുവതീപ്രവേശത്തെ എതിർക്കുന്നവരുടെ അഭിഭാഷകർ ജഡ്ജിമാരുടെ വലതുഭാഗത്തായി പരാതിക്കാരുടെ സ്ഥാനത്ത് നിലയുറപ്പിക്കും. ദേവസ്വം ബോർഡും അതിനൊപ്പമുണ്ടാകും. എന്നാൽ, യുവതീപ്രവേശം അനുവദിക്കണമെന്ന മുൻ നിലപാട് മയപ്പെടുത്തിയ സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ ഇനി എവിടെ നിൽക്കുമെന്ന് വരുംദിനങ്ങളിൽ കാണാം. To advertise here, വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നവരുടെ വാദങ്ങൾ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിനുമുൻപാകെ ഏഴുമുതൽ ഒമ്പതുവരെ നടക്കും; വിധിയെ അനുകൂലിക്കുന്നവരുടേത് 14 മുതൽ 16 വരെയും. കേരളം വോട്ടെടുപ്പിന്റെ ചൂടിൽ നിൽക്കേ സംസ്ഥാനസർക്കാർ ഇതിൽ ഏതുഭാഗത്തിനൊപ്പം ചേരുമെന്നാണ് രാഷ്ട്രീയലോകം ഉറ്റുനോക്കുന്നത്. 2018-ലെ യുവതീപ്രവേശനവിധി പുനഃപരിശോധിക്കാനാവശ്യപ്പെടുന്ന കക്ഷികളുടെ വാദങ്ങൾ ക്രോഡീകരിക്കാൻ അഡ്വ. കൃഷ്ണ കുമാർ സിങ്ങിനെയും മറുഭാഗത്തിനായി അഡ്വ. ശാശ്വതിയെയും സുപ്രീംകോടതി നോഡൽ അഭിഭാഷകരാക്കിയിരുന്നു. ദേവസ്വം ബോർഡ് ഉൾപ്പെടെ 53 കക്ഷികളാണ് വിധിക്കെതിരേ വാദം എഴുതി നൽകിയത്. വിധിയെ അനുകൂലിച്ച്‌ 12 കക്ഷികളും വാദം എഴുതി സമർപ്പിച്ചു. ശബരിമല വിഷയം കോടതി തീരുമാനിക്കേണ്ടതല്ലെന്ന നിലപാടാണ് ദേവസ്വം ബോർഡിന്. എന്നാൽ, മതപണ്ഡിതരുടെയും സാമൂഹിക പരിഷ്കർത്താക്കളുടെയും അഭിപ്രായംതേടി കോടതിക്ക് തീരുമാനിക്കാമെന്നാണ് സംസ്ഥാനസർക്കാർ എഴുതി നൽകിയത്. യുവതീപ്രവേശവിലക്ക് സ്ത്രീകളോടുള്ള വിവേചനമാണെന്നാണ് സംസ്ഥാനസർക്കാർ 2018-ൽ ശക്തമായി വാദിച്ചത്. തുടർന്ന് യുവതീപ്രവേശം അനുവദിച്ച്‌ അഞ്ചംഗ ഭരണഘടനാബെഞ്ചിന്റെ വിധിയുണ്ടായി. എന്നാൽ, 2018-ലെ വിധിയെ നേരിട്ട് എതിർക്കുകയോ അനുകൂലിക്കുകയോ ചെയ്യാതെയാണ് ഒമ്പതംഗ ബെഞ്ചിൽ സർക്കാർ വാദം സമർപ്പിച്ചത്. Published: 06 Apr 2026, 03:54 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ശബരിമല യുവതീപ്രവേശം: ഒമ്പതംഗബെഞ്ചിൽ വാദം നാളെമുതൽ — Mathrub… | Boolokam