ശബരിമല യുവതീപ്രവേശം: പരിഗണിക്കുന്നത് ഒൻപതംഗ ഭരണഘടനാ ബെഞ്ച്; ബി.വി. നാഗരത്ന ഏക വനിതാ ജസ്റ്റിസ്‌

ശബരിമല യുവതീപ്രവേശം: പരിഗണിക്കുന്നത് ഒൻപതംഗ ഭരണഘടനാ ബെഞ്ച്; ബി.വി. നാഗരത്ന ഏക വനിതാ ജസ്റ്റിസ്‌

M
MathrubhumiSource Link
ബി. ബാലഗോപാൽ/മാതൃഭൂമി ന്യൂസ് Last Updated: 04 April 2026, 04:39 PM IST പ്രതീകാത്മക ചിത്രം | ഫോട്ടോ: സാബു സ്‌കറിയ ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശന കേസ് പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചിന് ചീഫ് ജസ്റ്റിസ്‌ സൂര്യകാന്ത് രൂപം നൽകി. ഒൻപതംഗ ഭരണഘടനാ ബെഞ്ചിന് നേതൃത്വംനൽകുന്നത് ചീഫ് ജസ്റ്റിസ്‌ സൂര്യകാന്ത്‌ ആണ്. ബെഞ്ചിലെ ഏക വനിതാ ജസ്റ്റിസ്‌ ബി.വി. നാഗരത്ന ആണെന്നാണ് സുപ്രീം കോടതി വൃത്തങ്ങൾ നൽകുന്ന സൂചന. ഏപ്രിൽ ഏഴിനാണ് വാദം കേൾക്കൽ ആരംഭിക്കുന്നത്. To advertise here, ശബരിമല യുവതീ പ്രവേശനം എതിർക്കുന്നവരുടെ വാദം സുപ്രീം കോടതി ഭരണഘടന ബെഞ്ചിന് മുമ്പാകെ നടക്കുന്നത് ഏപ്രിൽ 7, 8, 9 തീയതികളിൽ ആണ്. യുവതീപ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം ഏപ്രിൽ 14,15,16 തീയതികളിലും നടക്കും. ബെഞ്ചിലെ മറ്റ് അംഗങ്ങൾ ഇവരാണ്:  ജ: എം എം സുന്ദരേഷ്, ജ: എ അമാനുള്ള, ജ: ആരവിന്ദ് കുമാർ, ജ: എ ജെ മസീഹ്, ജ: പി ബി വരാലെ, ജ: ആർ മഹാദേവൻ, ജ: ജോയ്മാല ബാഗ്ചി. Content Highlights: Formation of a 9-judge Constitution Bench led by CJI Surya Kant., Justice BV Nagarathna included as the sole female judge on the bench., Hearings scheduled for April 2026., Structured timeline for arguments by both petitioners and respondents. Published: 04 Apr 2026, 04:39 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ശബരിമല യുവതീപ്രവേശം: പരിഗണിക്കുന്നത് ഒൻപതംഗ ഭരണഘടനാ ബെഞ്ച്;… | Boolokam