News Desk Last Updated: 14 March 2026, 04:19 AM IST ശബരിമലയിലെ ആചാരം സംരക്ഷിക്കണമെന്ന് അടുത്തിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും പ്രമേയം പാസാക്കിയിരുന്നു. ശബരിമല | Photo: PTI | സുപ്രീംകോടതി Photo: ANI തിരുവനന്തപുരം: ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാമെന്ന മുൻ നിലപാട് തിരുത്തി സംസ്ഥാനസർക്കാർ. ആചാരസംരക്ഷണം വേണമെന്ന പുതിയ നിലപാട് ശനിയാഴ്ച സുപ്രീംകോടതിയെ അറിയിക്കും. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേയാണ് യുവതീപ്രവേശത്തെ എതിർത്ത് സർക്കാർ തീരുമാനം. To advertise here, ശബരിമലയിലെ ആചാരം സംരക്ഷിക്കണമെന്ന് അടുത്തിടെ തിരുവിതാംകൂർ ദേവസ്വം ബോർഡും പ്രമേയം പാസാക്കിയിരുന്നു. പിന്നാലെയാണ് സർക്കാരും മലക്കംമറിഞ്ഞത്. ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിൽ യുവതീപ്രവേശവിഷയം ചർച്ചയ്ക്കുവന്നെങ്കിലും ഇടതുമുന്നണി പരിഗണിക്കട്ടെയെന്നായിരുന്നു തീരുമാനം. ശനിയാഴ്ച കോടതിയിൽ നിലപാട് അറിയിക്കേണ്ടതിനാൽ ഇടതുമുന്നണിയിലെ ഘടകകക്ഷികളുമായി സി.പി.എം. നേതൃത്വം ആശയവിനിമയം നടത്തിയാണ് നയപരമായ തീരുമാനമെന്നോണം തിരുത്തൽവരുത്തിയത്. തിരഞ്ഞെടുപ്പുകളിലുണ്ടായ തിരിച്ചടിയും ബി.ജെ.പി.യടക്കമുള്ളവർ സർക്കാർനിലപാട് രാഷ്ട്രീയമായി ഉപയോഗിക്കുന്നതും ദോഷം ചെയ്യുമെന്ന വിലയിരുത്തലാണ് തിരുത്തലിന് പ്രേരിപ്പിച്ചത്. വിശ്വാസികൾക്കെതിരായ ഒരുതീരുമാനവും പാടില്ലെന്നാണ് സർക്കാരിന്റെയും ഇടതുമുന്നണിയുടെയും ഇപ്പോഴത്തെ നിലപാട്. നിലപാട് അന്ന് അമ്പലത്തിൽ ആരെങ്കിലും പോകരുത് എന്നുവെക്കാൻ ഏതെങ്കിലും ഒരു കൂട്ടർ വിചാരിച്ചാൽ കഴിയുമോ? നിയമവാഴ്ചയുള്ള നാട്ടിൽ സുപ്രീംകോടതി ഒരു നിലപാടെടുത്താൽ അതു നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ട് -പിണറായി വിജയൻ, മുഖ്യമന്ത്രി നിലപാട് ഇന്ന് യുവതീപ്രവേശ നിലപാടിൽ ഒരു മാറ്റവും ഉദ്ദേശിക്കുന്നില്ല. ഇന്നത്തെ പരിതഃസ്ഥിതിയിൽ നിന്നുകൊണ്ട്, നിയമപരമായ കാര്യങ്ങൾകൂടി പരിശോധിച്ച് സർക്കാർ ഉചിതമായ നടപടിയെടുക്കണമെന്നാണ് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം എം.വി. ഗോവിന്ദൻ, സി.പി.എം. സംസ്ഥാന സെക്രട്ടറി Content Highlights: Kerala government reverses its previous stance on Sabarimala women's entry., New policy prioritizes the protection of traditional rituals and customs., Decision influenced by political considerations ahead of upcoming elections., CPM leadership reached a consensus to avoid policies perceived as anti-believer. Published: 14 Mar 2026, 04:19 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ശബരിമല യുവതീപ്രവേശനം; തിരുത്തി സർക്കാർ, ആചാരം സംരക്ഷിക്കണമെന്ന് പുതിയ നിലപാട്
M
MathrubhumiSource Link
about 2 months ago