ശബരിമല സ്വർണക്കൊള്ള: പി.എസ്. പ്രശാന്തിനെ എസ്ഐടി വീണ്ടും ചോദ്യംചെയ്തു

ശബരിമല സ്വർണക്കൊള്ള: പി.എസ്. പ്രശാന്തിനെ എസ്ഐടി വീണ്ടും ചോദ്യംചെയ്തു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനേയും മുൻ ബോർഡ് അംഗം അജികുമാറിനേയും എസ്ഐടി ചോദ്യംചെയ്തു. മൂന്നാം തവണയാണ് എസ്ഐടി പ്രശാന്തിനെ ചോദ്യംചെയ്യുന്നത്. 2025-ൽ സ്വർണപ്പാളി കൊണ്ടുപോയ കാര്യങ്ങളിൽ വ്യക്തതവരുത്തുന്നതിനായാണ് പി.എസ്. പ്രശാന്തിനെ ചോദ്യംചെയ്തത്. To advertise here, കഴിഞ്ഞദിവസമാണ് എസ്ഐടി ഇരുവരുടേയും മൊഴി രേഖപ്പെടുത്തിയത്. ശേഷം ഇരുവരേയും വിട്ടയച്ചു. സ്വർണപ്പാളിക്കേസിലും ദ്വാരപാലകക്കേസിലും പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്തിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം സംബന്ധിച്ച കാര്യങ്ങൾ അറിയുന്നതിനാണ് അജികുമാറിനെ ചോദ്യംചെയ്തത്. പി.എസ്. പ്രശാന്ത് ദേവസ്വം ബോർഡ് പ്രസിഡന്റ് ആയിരിക്കെ കോടതിയുടെ അനുമതിയില്ലാതെ സ്വർണപ്പാളി ശില്പംകൊണ്ടുപോയതിൽ അസ്വാഭാവികതയുണ്ടോ എന്നാണ് ഇപ്പോൾ എസ്ഐടി പരിശോധിക്കുന്നത്. കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായാണ് പി.എസ്. പ്രശാന്തിനെ ചോദ്യംചെയ്തതെന്നാണ് വിവരം. Content Highlights: SIT conducts third interrogation of PS Prashanth regarding Sabarimala gold theft., Investigation focuses on the unauthorized removal of the Dwarapalaka idol., Procedural lapses regarding court notification under scrutiny., Interrogation conducted ahead of final charge sheet submission in 2026. Published: 21 Apr 2026, 08:24 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ശബരിമല സ്വർണക്കൊള്ള: പി.എസ്. പ്രശാന്തിനെ എസ്ഐടി വീണ്ടും ചോദ… | Boolokam