ആറന്മുള : ശബരിമല, ആറന്മുള ക്ഷേത്രത്തിലേക്ക് നിറപുത്തിരിക്കുള്ള വിത്ത് അയ്യപ്പന്റെ കൊടിയേറ്റ് ദിവസം വിതച്ചു. ജൈവ കർഷകനായ ഉത്തമന്റെ നേതൃത്വത്തിൽ വിവിധ ഇനത്തിലുള്ള വിത്തുകളാണ് വിതച്ചത്. ആറന്മുള തറയിൽ ജങ്ഷന് സമീപത്തുള്ള സ്ഥലത്ത് കിടങ്ങന്നൂർ വിജയാനന്ദാശ്രമം മഠാധിപ മാതാജി കൃഷ്ണാനന്ദ പൂർണിമാമയി വിത്തിടീൽ കർമം നിർവഹിച്ചു. To advertise here, ഇവിടെനിന്ന് കൊയ്തെടുക്കുന്ന നെൽക്കതിരുകൾ നിറപുത്തിരി ചടങ്ങിനായി ആഘോഷപൂർവം ശബരിമലയിൽ എത്തിക്കാനാണ് ആറന്മുള വികസന സമിതി ഉദ്ദേശിക്കുന്നത്. വിത്ത് വിതയ്ക്കൽ ചടങ്ങിൽ ആറന്മുള ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് വിജയൻ നടമംഗലത്ത്, സെക്രട്ടറി ശശി കണ്ണങ്കേരിൽ, പൈതൃകഗ്രാമ കർമസമിതി കൺവീനർ പി. ഇന്ദുചൂഡൻ, പള്ളിയോട സേവാസമിതി എക്സിക്യുട്ടീവ് കമ്മിറ്റിയംഗം വിജയൻനായർ ചുങ്കത്തിൽ, സുഗതകുമാരി സ്മൃതിസഭ ഭാരവാഹികളായ ഭരത് വാഴുവേലിൽ, ശ്രീകുമാർ ആലക്കാട്ട്, വികസനസമിതി ഭാരവാഹികളായ പി.ആർ. രാധാകൃഷ്ണൻ, ഗിരീഷ് കുമാർ കണ്ണങ്കേരി, അശോകൻ മാവുനിൽക്കുന്നതിൽ എന്നിവർ പങ്കെടുത്തു. Published: 27 Mar 2026, 02:02 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ശബരിമല, ആറന്മുള ക്ഷേത്രങ്ങളിലേക്കുള്ള നിറപുത്തിരിക്ക് വിത്ത് വിതച്ചു
M
MathrubhumiSource Link
about 1 month ago