ശരണ്യയുടെ ധീരതയെ പുകഴ്ത്തി ഡി.കെ. ശിവകുമാർ

ശരണ്യയുടെ ധീരതയെ പുകഴ്ത്തി ഡി.കെ. ശിവകുമാർ

M
MathrubhumiSource Link
ബെംഗളൂരു : ട്രക്കിങ്ങിനിടെ വഴിതെറ്റി കുടകിലെ ഉൾക്കാട്ടിൽ മൂന്നുരാത്രിയും രണ്ടുപകലും കഴിച്ചുകൂട്ടിയശേഷം രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചെത്തിയ മലയാളി യുവതി ശരണ്യയുടെ ധീരതയെ പുകഴ്ത്തി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. To advertise here, ശരണ്യയുടെ കഥ അതിജീവനത്തിന്റെമാത്രം കഥയല്ലെന്നും അത് ധീരതയെയും അനിശ്ചിതത്വത്തെ നേരിടാനുള്ള ശേഷിയെയും ആന്തരികശക്തിയെയും പ്രതിഫലിപ്പിക്കുന്നതാണെന്നും ശിവകുമാർ ‘എക്സി’ൽ പങ്കുവെച്ച സന്ദേശത്തിൽ പറഞ്ഞു. ‘ശരണ്യ-പ്രതീക്ഷയുടെ കഥ’ എന്നപേരിലാണ് ശിവകുമാർ കുറിപ്പ് പങ്കുവെച്ചത്. ധൈര്യശാലിയായ ശരണ്യയെ കുടുംബവുമായി വീണ്ടും ഒന്നിപ്പിക്കാൻ പരിശ്രമിച്ച എല്ലാ ഉദ്യോഗസ്ഥർക്കും ആദിവാസി വിഭാഗത്തിൽപ്പെട്ടവർക്കും അക്ഷീണം പ്രയത്നിച്ച മറ്റുള്ളവർക്കും അഭിനന്ദനമറിയിക്കുന്നതായും ശിവകുമാർ കുറിച്ചു. കേരളത്തിലെ തിരഞ്ഞെടുപ്പുപ്രചാരണത്തിനിടെ, കഴിഞ്ഞദിവസം ശരണ്യയുടെ അമ്മ തന്നെ സമീപിച്ചകാര്യം ശിവകുമാർ വിവരിച്ചു. മകളെ വീണ്ടും സുരക്ഷിതയായി കാണണമെന്നുമാത്രമായിരുന്നു അവരുടെ ആഗ്രഹം. താൻ ഉടൻ കൂർഗ് എസ്.പി.യുമായി സംസാരിച്ച് വേണ്ട നിർദേശംനൽകി. ആദിവാസികൾ, പോലീസ്, നക്സൽവിരുദ്ധ സ്ക്വാഡ്, വനം ഉദ്യോഗസ്ഥർ എന്നിവരുടെ ഏകോപിതശ്രമത്തിലൂടെ ശരണ്യയെ കണ്ടെത്തി. കോഴിക്കോട് നാദാപുരം സ്വദേശിയായ ജി.എസ്. ശരണ്യ (36) വ്യാഴാഴ്ച വൈകീട്ടാണ് കുടകിലെ തടിയൻഡമോൾ കാട്ടിൽ വഴിതെറ്റി ഒറ്റപ്പെട്ടുപോയത്. Published: 07 Apr 2026, 12:30 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ശരണ്യയുടെ ധീരതയെ പുകഴ്ത്തി ഡി.കെ. ശിവകുമാർ — Mathrubhumi |… | Boolokam