ശരണ്യയുടെ മനക്കരുത്തിനെ ചേർത്തുപിടിച്ച് കുടക് ജനത

ശരണ്യയുടെ മനക്കരുത്തിനെ ചേർത്തുപിടിച്ച് കുടക് ജനത

M
MathrubhumiSource Link
ഇരിട്ടി: നാല് പകലും മൂന്ന് രാത്രിയും കൊടുംവനത്തിൽ മരണത്തെ മുഖാമുഖംകണ്ട് ജീവിതത്തിലേക്ക് തിരിച്ചുകയറിയ ശരണ്യയുടെ മനക്കരുത്തിനെ നമിച്ച് കുടക് ജനത. ശരണ്യയെ കണ്ടെത്താനുള്ള പ്രാർഥന മലയാളികളുടേത് മാത്രമായിരുന്നില്ല. കുടക് ജനത ഒന്നാകെയും ഒരു സംസ്ഥാന ഭരണസംവിധാനം മൊത്തമായും ആ പ്രാർഥനയ്ക്കൊപ്പം നിന്നതിന്റെ നല്ല വാർത്തയാണ് ഞായറാഴ്ച വൈകിട്ട് ആറുമണിയോടെ ലോകം കേട്ടത്. To advertise here, പുറത്തേക്ക് എത്തിക്കുമ്പോഴും ശരണ്യയുടെ മനക്കരുത്ത് എല്ലാവരെയും അദ്‌ഭുതപ്പെടുത്തുന്നതായിരുന്നു. വീരാജ്‌പേട്ട എം.എൽ.എ. എ.എസ്.പൊന്നണ്ണ രക്ഷാദൗത്യം ഏകോപിപ്പിച്ച് ഞായറാഴ്ച വൈകിട്ട് വനത്തിനുള്ളിലെത്തിയിരുന്നു. തളർച്ചയും പകർച്ചയുമില്ലാതെ ശരണ്യ എം.എൽ.എ.യ്ക്ക് ഹസ്തദാനം ചെയ്ത്‌ നന്ദിയറിയിച്ചു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ബന്ധപ്പെട്ട കെ.സി.വേണുഗോപാൽ എം.പി. ഞായറാഴ്ച ശാസ്ത്രീയമായ തിരച്ചിൽ നടത്താൻ അഭ്യർഥിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം 40 പേരടങ്ങുന്ന നാല്‌ ടീമുകളും ഡ്രോൺക്യാമറയും ആദ്യം ഉപയോഗിച്ചു. തുടർന്ന് ഒമ്പത് ടീമുകൾ ഓപ്പറേഷൻ നടത്തുന്ന കാര്യം കർണാടക വനം, ജീവശാസ്ത്രം, പരിസ്ഥിതിമന്ത്രി ഈശ്വർ ബി.ഖന്ദ്രെ അറിയിച്ചു. പോലീസ്, ആന്റി-നക്സൽ സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, ഫോറസ്റ്റ് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ സംഘത്തിലുണ്ടായിരുന്നു. പ്രാദേശിക ആദിവാസി ജനങ്ങളെയും സഹായത്തിനായി ഉപയോഗപ്പെടുത്തി. അത്യാധുനിക തെർമൽ ഡ്രോൺ ക്യാമറകളുടെ സഹായവും ലഭിച്ചു. ആശങ്കയുടെ മലമുകളിൽനിന്ന് ആശ്വാസ തീരത്തേക്ക് കൊച്ചി : യാത്രകൾ ഇഷ്ടപ്പെടുന്ന സുഹൃത്തിൽനിന്ന് പതിവുപോലെ അവർ പ്രതീക്ഷിച്ചത് ത്രില്ലടിപ്പിക്കുന്ന ഒരു യാത്രാവിവരണമാണ്. മലമുകളിലെത്തിയപ്പോൾ പതിവുപോലെ സന്ദേശമെത്തി. ഒപ്പം മലയുടെ മുകളിൽ നിന്നുള്ള ഒരു മനോഹര ചിത്രവും. കൂടുതൽ വിവരങ്ങൾക്കായി കാത്തിരുന്നവർക്ക് മുന്നിലേക്ക് പിന്നീടെത്തിയത് കേൾക്കാൻ ഒട്ടും ഇഷ്ടമില്ലാത്ത ഒരു വാർത്ത. ‘ഞങ്ങളെല്ലാം ശരിക്ക് ടെൻഷനടിച്ചു പോയി. ഇപ്പോഴാണ് ആശ്വാസമായത്’ -കുടകിൽ ട്രെക്കിങ്ങിനിടെ കാണാതായ ശരണ്യയുടെ സുഹൃത്ത് യദുകൃഷ്ണന്റെ വാക്കുകൾ. ശരണ്യയ്‌ക്കൊപ്പം കൊച്ചിയിൽ ജോലി ചെയ്യുകയാണ് യദു. ശരണ്യയെ കാണാനില്ലെന്ന വാർത്ത അറിഞ്ഞപ്പോഴേ സുഹൃത്തുക്കളിൽ പലരും കുടകിലേക്ക് എത്തിയിരുന്നു. കൊച്ചിയിലെ ഓഫീസിൽനിന്ന് വലിയൊരു സംഘമുണ്ട്. ഇടപ്പള്ളി-മണിമല റോഡിലുള്ള ബെൻസി ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡിൽ ടെക്‌നിക്കൽ ടീം ലീഡാണ് ശരണ്യ. ശനിയാഴ്ച പുലർച്ചെയാണ് യദുകൃഷ്ണനുൾപ്പെടെ നാലുപേർ കുടകിലേക്ക് എത്തിയത്. ഞായറാഴ്ചയോടെ ഏഴുപേർ കൂടി ഇവർക്കൊപ്പം ചേർന്നു. ‘ശരണ്യ പതിവായി യാത്ര പോകുന്നതാണ്. ഒറ്റയ്ക്കും സുഹൃത്തുക്കൾക്കൊപ്പവുമെല്ലാം യാത്ര ചെയ്യാറുണ്ട്. ഏതു പ്രതിസന്ധിയെയും അതിജീവിച്ച് ശരണ്യ മടങ്ങി വരുമെന്ന് ഞങ്ങൾക്കുറപ്പായിരുന്നു’- സുഹൃത്തുക്കൾ ഒരേ ശബ്ദത്തിൽ പറയുന്നു. ദൗത്യസംഘത്തിനൊപ്പം ശരണ്യയുടെ സുഹൃത്തുക്കളും തിരച്ചിലിൽ പങ്കാളികളായിരുന്നു. ശനിയാഴ്ച യദുവും ശരണ്യയുടെ സഹോദരൻ ശ്യാമും ഒരു ബന്ധുവും തിരച്ചിൽ സംഘത്തിനൊപ്പം കാടിനകത്തേക്ക് കയറിയിരുന്നു. ഞായറാഴ്ച മറ്റു രണ്ടു സുഹൃത്തുക്കൾക്ക് കൂടി തിരച്ചിലിൽ പങ്കാളിയാകാൻ അനുമതി കിട്ടി. ‘ഉൾക്കാട്ടിലേക്ക് കയറിയ സംഘമാണ് ശരണ്യയെ കണ്ടെത്തിയത്. താഴേക്ക് ഇറങ്ങിയെത്തിയപ്പോൾ ഞങ്ങൾ ശരണ്യയെ ഒരു നോക്കു കണ്ടു. ഉദ്യോഗസ്ഥരും മാധ്യമങ്ങളുമെല്ലാം ഒപ്പമുള്ളതിനാൽ സംസാരിക്കാൻ കഴിഞ്ഞില്ല. ആരോഗ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി’- കുടകിൽ നിന്ന് ഫോണിൽ സംസാരിക്കവേ യദു പറഞ്ഞു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ശരണ്യയുടെ മനക്കരുത്തിനെ ചേർത്തുപിടിച്ച് കുടക് ജനത — Mathrub… | Boolokam