മനാമ: കെഎംസിസി ബഹ്റൈൻ സംസ്ഥാന മുൻ സെക്രട്ടറിയും സജീവ സാമൂഹ്യ പ്രവർത്തകനുമായ ശരീഫ് വില്യാപള്ളിക്ക് കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി യാത്രയയപ്പ് നൽകി. മനാമ കെഎംസിസി ഹാളിൽ നടന്ന പരിപാടിയിൽ നിരവധി ആളുകൾ പങ്കെടുത്തു. കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഷാജഹാൻ പരപ്പൻ പൊയിൽ അധ്യക്ഷത വഹിച്ച പരിപാടി കെഎംസിസി ബഹ്റൈൻ സംസ്ഥാന ആക്ടിംഗ് ജനറൽ സെക്രട്ടറി അഷറഫ് കാട്ടിൽ പീടിക ഉദ്ഘാടനം ചെയ്തു. ദീർഘകാലത്തെ സംഘടന പ്രവർത്തനങ്ങൾ കൊണ്ട് ജനങ്ങളുടെ മനസ്സിൽ ഇടം നേടാൻ സാധിച്ച വ്യക്തിത്വത്തിന് ഉടമയാണെന്നും സാമൂഹിക ജീവകാരുണ്യ മേഖലകളിൽ ശരീഫ് നൽകിയ സംഭാവനകൾ ഏറെ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു . കെഎംസിസി ബഹ്റൈൻ സംസ്ഥാന വൈസ് പ്രസിഡന്റ് എപി ഫൈസൽ മുഖ്യപ്രഭാഷണം നടത്തി. To advertise here, കെഎംസിസി ബഹ്റൈൻ സംസ്ഥാന സെക്രട്ടറിമാരായ ഫൈസൽ കോട്ടപ്പള്ളി, ഫൈസൽ കണ്ടീത്താഴ, സലീം തളങ്കര, കോഴിക്കോട് ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി നസീം പേരാമ്പ്ര, സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം ഒകെ കാസിം , വൈസ് പ്രസിഡന്റുമാരായ അശ്‌റഫ്, മുഹമ്മദ് ഷാഫി വേളം, ഹമീദ് അയനിക്കാട്, സെക്രട്ടറിമാരായ മുനീർ ഒഞ്ചിയം, മുഹമ്മദ് സിനാൻ എന്നിവർ ആശംസ പ്രസംഗം നടത്തി. ജില്ലാ പ്രസിഡന്റ് ഷാജഹാൻ പരമ്പരയിൽ ഷാൾ അണിയിച്ചും ഭാരവാഹികൾ ചേർന്ന് മെമെന്റോ നൽകിയും ആദരിച്ചു. വിവിധ നിയോജക മണ്ഡലം കമ്മിറ്റികളായ കുറ്റ്യാടി കൊയിലാണ്ടി വടകര പേരാമ്പ്ര നാദാപുരം കൊടുവള്ളി എന്നീ കമ്മിറ്റികൾ മെമെന്റോ നൽകിയും ഷാൾ അണിയിച്ചും ആദരിച്ചു. കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി പി കെ ഇസ്ഹാഖ് സ്വാഗതവും സെക്രട്ടറി റഷീദ് വല്യക്കോട് നന്ദിയും പറഞ്ഞു. Published: 18 Apr 2026, 01:30 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ശരീഫ് വില്ല്യാപ്പള്ളിക്ക് യാത്രയയപ്പ് നൽകി കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി
M
MathrubhumiSource Link
22 days ago