റാന്നി : ശാലീശ്വരം ശിവക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ ചടങ്ങുകൾ വെള്ളിയാഴ്ച ആരംഭിക്കും. 23-നാണ് പുനഃപ്രതിഷ്ഠയും ക്ഷേത്ര സമർപ്പണവും. രാവിലെ 11.15-നും 11.30-നും ഇടയ്ക്കാണ് പുനഃപ്രതിഷ്ഠ. തന്ത്രി കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവർ മുഖ്യകാർമികത്വം വഹിക്കും. പ്രതിഷ്ഠാ ചടങ്ങുകൾക്ക് മുന്നോടിയായി മേൽശാന്തി ഗണപതി സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിൽ മൃത്യുഞ്ജയ ഹോമം നടന്നു. To advertise here, വ്യാഴാഴച വൈകീട്ട് പ്രതിഷ്ഠാ പൂജകൾ ആരംഭിക്കും. അന്ന് പ്രാസാദ പരിഗ്രഹം, രാക്ഷോഘ്നഹോമം, വാസ്തുഹോമം, വാസ്തുബലി തുടങ്ങിയ പൂജകൾ നടക്കും. രാത്രി ഏഴിന് നൃത്തനൃത്യങ്ങൾ. 18-ന് മുളപൂജ, ബിംബശുദ്ധിക്രിയകൾ, ധാര, പഞ്ചകം, നവകം തുടങ്ങിയവയും 19-ന് മുളപൂജ, ശാന്തിഹോമം, വൈകീട്ട് സുദർശനഹോമം, 20-ന് മൃത്യഞ്ജയഹോമം, ശ്വശാന്തി ഹോമം, വൈകീട്ട് ഭഗവതിസേവ, 21-ന് രാവിലെ അത്ഭുതശാന്തി ഹോമം, സുകൃതഹോമം, 22-ന് മുളപൂജ, വിഷ്ണുപൂജ, വൈകീട്ട് ജലദ്രോണീപൂജ, കുംഭേശ കർക്കരീപൂജ, ശയ്യാപൂജ, ബ്രഹ്മകലശപൂജ എന്നിവ നടക്കും. 23-ന് 11.15-ന് പുനഃപ്രതിഷ്ഠയും ക്ഷേത്രസമർപ്പണവും തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ നടക്കും. പ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷം സമൂഹസദ്യ, 4.30 പൊതുസമ്മേളനം, രാത്രി ഏഴിന് സത്‌സംഗം, ഒമ്പതിന് സിത്താനി ഭജൻസിന്റെ ഭജന. സമ്മേളനം അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ക്ഷേത്രഭരണസമിതി പ്രസിഡന്റ് റ്റി.എസ്. രാമചന്ദ്രപ്പണിക്കർ അധ്യക്ഷത വഹിക്കും. സത്‌സംഗം അജയ് ഹാച്ചറീസ് മാനേജിങ് ഡയറക്ടർ ഡോ. പി.വി. ജയൻ ഉദ്ഘാടനം ചെയ്യും. വർക്കല ശിവഗിരിമഠം മഠാധിപതി സച്ചിദാനന്ദസ്വാമി അനുഗ്രഹപ്രഭാഷണം നടത്തും.

ശാലീശ്വരം ശിവക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ ചടങ്ങുകൾ ഇന്നുതുടങ്ങും
M
MathrubhumiSource Link
23 days ago