ശാസ്താംകോട്ട തടാകത്തിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നു

ശാസ്താംകോട്ട തടാകത്തിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നു

ദിവസവും കുറയുന്നത് ഒന്നര സെന്റിമീറ്റർ വീതം To advertise here, ശാസ്താംകോട്ട : വേനൽ ശക്തിപ്പെട്ടതോടെ ശാസ്താംകോട്ട ശുദ്ധജലതടാകത്തിൽ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നുതുടങ്ങി. വേനൽമഴ ലഭിക്കാത്തതിനാൽ അനുദിനം വെള്ളത്തിന്റെ അളവ് കുറയുകയാണ്. കാലവർഷവും തുടർന്ന് ഇടവിട്ടു ലഭിച്ച കനത്ത മഴയിലും വൻതോതിൽ ജലനിരപ്പ്‌ ഉയർന്നിരുന്നു. ഒരുവേള, ജലനിരപ്പ് സമുദ്രനിരപ്പിൽനിന്ന് 1.70 മീറ്ററോളം ഉയർന്നതാണ്. എന്നാൽ വേനൽ ശക്തിപ്പെടുകയും വെള്ളം പമ്പ് ചെയ്യുന്നതിന്റെ തോത് പഴയ നിലയിൽ തുടരുകയും ചെയ്തതോടെ ജലനിരപ്പ് കുറയാൻ തുടങ്ങി. നിത്യേന ഒന്നരസെന്റിമീറ്റർ വീതം ജലനിരപ്പ് താഴ്ന്നുകൊണ്ടിരിക്കുകയാണ്. സമുദ്രനിരപ്പിൽനിന്ന് 44 സെന്റിമീറ്റർ ഉയരെയാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയ ജലനിരപ്പ്. വേനൽ ശക്തിപ്പെട്ടതിനുശേഷം ഒരുമീറ്ററിലധികം ജലനിരപ്പ് കുറഞ്ഞു. 2025 ജൂൺ-ജൂലായ്‌ മാസങ്ങളിൽ തടാകം നിറഞ്ഞുകവിഞ്ഞുകിടന്നതാണ്. ഇപ്പോൾ വെള്ളംവലിഞ്ഞ് അമ്പലക്കടവിലെ പടികളെല്ലാം തെളിഞ്ഞുതുടങ്ങി. കൊല്ലം കോർപ്പറേഷൻ പരിധിയിൽ ഉൾപ്പെടെ ശാസ്താംകോട്ട തടാകത്തിൽനിന്ന് പ്രതിദിനം 4.8 കോടി ലിറ്റർ കുടിവെള്ളമാണ് വിതരണം ചെയ്യുന്നത്. മഴ ലഭിച്ചില്ലെങ്കിൽ പ്രതിസന്ധി സാധാരണ മാർച്ചുമുതൽ ജൂൺവരെയുള്ള കാലത്ത് തടാകജലനിരപ്പ് വലിയതോതിൽ കുറയും. സമുദ്രനിരപ്പിൽനിന്ന് ജലനിരപ്പ് മൈനസിലേക്ക് കടക്കും. അതോടെ പമ്പിങ് വെട്ടിക്കുറയ്ക്കുകയും ജലവിതരണം പരിമിതപ്പെടുത്തുകയുമാണ് ചെയ്യുക. എന്നാൽ ഈ കാലയളവിൽ ഇടവിട്ട് വേനൽമഴ ലഭിച്ചാൽ വെള്ളം ഏറുകയും പ്രതിസന്ധി മറികടക്കുകയുമാണ് ചെയ്യാറുള്ളത്. 2019-ലെ പ്രളയത്തിലുണ്ടായ ജലലഭ്യതയും തുടർന്ന് കൃത്യമായി ലഭിച്ച കാലവർഷവുംമൂലം തടാകജലനിരപ്പ് കാര്യമായി ഉയരുന്നതോടെ കഴിഞ്ഞ കുറേ വർഷങ്ങളായി പ്രതിസന്ധി ഇല്ലായിരുന്നു. ശാസ്താംകോട്ടയിൽ ഇതുവരെ ശക്തമായ വേനൽമഴ ലഭിച്ചില്ല. Published: 22 Apr 2026, 02:19 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ശാസ്താംകോട്ട തടാകത്തിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നു — M… | Boolokam