ഇ ന്ത്യയിലെ വൻനഗരങ്ങൾ നേരിടുന്ന കുടിവെള്ള പ്രതിസന്ധി കേവലം ഒരു വേനൽക്കാല പ്രശ്നമല്ല, മറിച്ച് ദശലക്ഷക്കണക്കിന് ആളുകളുടെ ജീവനെ ബാധിക്കുന്ന വലിയൊരു ദുരന്തമായി മാറിക്കൊണ്ടിരിക്കുകയാണ്. ഡൽഹി, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നീ അഞ്ച് ഇന്ത്യൻ നഗരങ്ങൾ ഇതിനോടകംതന്നെ ലോകത്തിലെ ഏറ്റവുംകൂടുതൽ ജലക്ഷാമം നേരിടുന്ന 20 നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചു കഴിഞ്ഞു. To advertise here, 2030 ആകുമ്പോഴേക്കും രാജ്യത്തെ 40 ശതമാനം ജനങ്ങൾക്ക് കുടിവെള്ളം ലഭിക്കാത്ത സാഹചര്യം ഉണ്ടായേക്കാമെന്ന 2018-ലെ നീതി ആയോഗിന്റെ മുന്നറിയിപ്പ് ഏറെ ഗൗരവതരമായി കാണേണ്ടതാണ്. അനിയന്ത്രിതമായ ഭൂഗർഭജല ചൂഷണവും കാലപ്പഴക്കംചെന്ന വിതരണശൃംഖലകളും ഈ പ്രതിസന്ധിക്ക് ആക്കംകൂട്ടുമ്പോൾ, നഗരങ്ങളിലെ ദരിദ്ര വിഭാഗങ്ങൾ തങ്ങളുടെ വരുമാനത്തിന്റെ അഞ്ചിലൊന്ന് വെള്ളത്തിനായി മാത്രം ചെലവഴിക്കേണ്ടിവരുന്നു. ഈ കടുത്ത പ്രതിസന്ധിക്കിടയിലും ശാസ്ത്രീയമായ നയരൂപീകരണത്തിലൂടെ ദാഹമകറ്റാൻ കഴിയുമെന്ന പുതിയ പ്രതീക്ഷ നൽകുകയാണ് സ്റ്റാൻഫോർഡ് സർവകലാശാലയുടെ പുതിയ പഠന റിപ്പോർട്ട് . 2019-ൽ ചെന്നൈയിലും 2024-ൽ ബെംഗളൂരുവിലും ഉണ്ടായ ജലക്ഷാമം വരാനിരിക്കുന്ന വലിയ ദുരന്തത്തിന്റെ സൂചനകളാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. അനിയന്ത്രിതമായ ഭൂഗർഭജല ചൂഷണം, കാലപ്പഴക്കം ചെന്ന പൈപ്പുകൾ വഴിയുണ്ടാകുന്ന ജലനഷ്ടം, തടാകങ്ങളുടെ നാശം, അസ്ഥിരമായ കാലവർഷം, നഗരങ്ങളുടെ അനിയന്ത്രിതമായ വളർച്ച എന്നിവയാണ് ഈ പ്രതിസന്ധിക്ക്പിന്നിലെ പ്രധാന കാരണങ്ങൾ. ഈ സാഹചര്യത്തിലാണ് സ്റ്റാൻഫോർഡ് സർവ്വകലാശാലയിലെ ഗവേഷകർ പുണെ നഗരത്തെ മാതൃകയാക്കി പുതിയൊരു കർമപദ്ധതി തയ്യാറാക്കിയത്. നഗരങ്ങളിലെ ദരിദ്രവിഭാഗങ്ങൾ, നിലവിൽ തങ്ങളുടെ വരുമാനത്തിന്റെ അഞ്ചിലൊന്ന് ഭാഗവും വെള്ളത്തിനായി മാത്രം ചെലവാക്കേണ്ടി വരുന്നുണ്ടെന്നും ഇത്രയധികം പണം നൽകിയാലും ശുചിത്വത്തിന് ആവശ്യമായ വെള്ളത്തിന്റെ പകുതിപോലും ഇവർക്ക് ലഭിക്കുന്നില്ലെന്നും പഠനം വ്യക്തമാക്കുന്നു. എന്നാൽ, കൃഷിക്കായി ഉപയോഗിക്കുന്ന ജലം നിയമപരമായ ടാങ്കർ ശൃംഖലകൾവഴി നഗരങ്ങളിലെ വീടുകളിലേക്ക് എത്തിക്കാൻ അനുവാദം നൽകിയാൽ പാവപ്പെട്ടവരുടെ ജലത്തിനായുള്ള സാമ്പത്തിക ബാധ്യത 18 ശതമാനത്തിൽനിന്ന് നാല് ശതമാനമായി കുറയ്ക്കാൻ സാധിക്കുമെന്ന് ഗവേഷകർ പറയുന്നു. ജലത്തിന്റെ ചോർച്ച തടയുക, അമിതമായി വെള്ളം ഉപയോഗിക്കുന്നവരിൽനിന്ന് ഉയർന്ന നിരക്ക് ഈടാക്കുക, ബോർവെല്ലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക തുടങ്ങിയ വിവിധ നയങ്ങൾ ഒരേസമയം നടപ്പിലാക്കണമെന്നാണ് റിപ്പോർട്ട് നിർദേശിക്കുന്നത്. ഇത്തരം ശാസ്ത്രീയമായ ഇടപെടലുകളിലൂടെ ആകെ ജലവിതരണത്തിൽ വെറും ഒരു ശതമാനം വർധനവ് മാത്രം വരുത്തിക്കൊണ്ട് എല്ലാ നഗരവാസികൾക്കും പ്രതിദിനം കുറഞ്ഞത് 40 ലിറ്റർ വെള്ളം ഉറപ്പാക്കാൻ സാധിക്കുമെന്ന് ഗവേഷണത്തിന് നേതൃത്വംനൽകിയ അങ്കുൻ വാംഗും സ്റ്റീവൻ ഗോറെലിക്കും അഭിപ്രായപ്പെടുന്നു. Content Highlights: Identifies 5 major Indian cities at high risk of severe water scarcity., Highlights the economic burden of water costs on impoverished urban populations., Proposes a legal tanker network to redistribute agricultural water to urban areas., Suggests policy reforms including leak prevention and borehole regulation. Published: 19 Mar 2026, 09:57 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ശാസ്ത്രീയ നയങ്ങളാണ് ആവശ്യം’; ഇന്ത്യയിലെ ജലപ്രതിസന്ധിക്ക് മാർഗനിർദേശങ്ങളുമായി സ്റ്റാൻഫോർഡ് സർവകലാശാല
M
MathrubhumiSource Link
about 2 months ago