ജയിലിൽ പോകാൻ ഇഷ്ടമെന്ന് To advertise here, കോവളം : മോഷണക്കേസിൽ ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി വീണ്ടും ജയിലിലേക്ക് തിരിച്ചുപോകാനുള്ള ആഗ്രഹത്തെത്തുടർന്ന് മോഷണം നടത്തി പിടിയിലായി. ജയിലിലെ താമസവും വൃത്തിയും വെടിപ്പുമുള്ള ഭക്ഷണവും ഒപ്പം നല്ല ചികിത്സയും കൂലിയും ലഭിക്കും. കൂടാതെ ജയിലിലെ അടുക്കളയിലെ സീനിയർ മേസ്തിരിയുമാണ്. തിരികെ ജയിലിലേക്ക് പോകുന്നതിനാണ് കോവളം മേഖലയിലെ രണ്ടിടങ്ങളിൽ മോഷണം നടത്തിയതെന്നാണ് പ്രതിയുടെ കുറ്റസമ്മതം. കോവളം ആവാടുതുറ തുണ്ടുവിള സ്വദേശി ദിലിപ്ഖാനെയാണ് (46) കോവളം പോലീസ് അറസ്റ്റ് ചെയ്തത്. വിഴിഞ്ഞം, കോവളം മേഖലയടക്കം 21-ലധികം വലുതും ചെറുതുമായ മോഷണങ്ങളാണ് ദിലീപ് ഖാൻ നടത്തിയിട്ടുള്ളതെന്നും ചോദ്യം ചെയ്യലിൽ തെളിഞ്ഞതായി കോവളം എസ്.എച്ച്.ഒ. ജെ.പി. അരുൺകുമാർ പറഞ്ഞു. ഹാർബർ റോഡിൽ ബിജുവിന്റെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റിലെ മേശയിൽ സൂക്ഷിച്ചിരുന്ന 40,000 രൂപയും കടയിൽ സൂക്ഷിച്ചിരുന്ന ഡി.വി.ആർ. കുത്തിപ്പൊളിച്ച് 5000 രൂപ വിലയുള്ള മൊബൈൽ ഫോണും മോഷ്ടിച്ചു. തുടർന്ന് കോവളത്തെ ഷാനവാസിന്റെ കോഴിക്കടയിലെ മേശയിലുണ്ടായിരുന്ന 4000 രൂപയും 8000 രൂപ വിലയുള്ള മൊബൈൽ ഫോണും മോഷ്ടിച്ചു. രണ്ട് കടകളിലും മോഷണം നടത്തിയ പ്രതിയെ പോലീസ് സി.സി.ടി.വി. ദൃശ്യങ്ങളുടെ സഹായത്തോടെ തിരിച്ചറിഞ്ഞു. എസ്.ഐ.മാരായ സാജു, നൗഷാദ്, സി.പി.ഒ.മാരായ സെൽവൻ, അഭിലാഷ്, രാജേഷ് ബാബു എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. Published: 24 Mar 2026, 01:40 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ശിക്ഷ കഴിഞ്ഞിറങ്ങി വീണ്ടും മോഷണം; അറസ്റ്റിൽ
M
MathrubhumiSource Link
about 2 months ago