ശുചീകരണം നടന്നില്ല തോടുകളിൽ മലിനജലം

ശുചീകരണം നടന്നില്ല തോടുകളിൽ മലിനജലം

ചെങ്ങന്നൂർ : മഴക്കാലപൂർവ ശുചീകരണം ഏപ്രിൽ 20-നു മുൻപ് പൂർത്തിയാക്കണമെന്ന് സർക്കാർ നിർദേശിച്ചെങ്കിലും ചെങ്ങന്നൂരിലെ തോടുകളിൽ മലിനജലം കെട്ടിക്കിടക്കുകയാണ്. സർക്കാർ സംവിധാനങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കിലായതോടെ ശുചീകരണപ്രവർത്തനങ്ങൾ താളംതെറ്റി. വാർഡുതല ശുചീകരണ കമ്മിറ്റികൾപോലും പ്രവർത്തിച്ചുതുടങ്ങിയില്ല. വേനൽ കടുത്തതോടെ തോടുകളിൽ മലിനജലം ഒഴുകാതെ ഗുരുതരമായ ആരോഗ്യപ്രതിസന്ധിയുണ്ടാക്കുകയാണ്. To advertise here, കൊതുകിന്റെ പെരുപ്പം വർധിച്ചെന്നാണ് തോടുകളുടെ സമീപത്തു താമസിക്കുന്നവർ പറയുന്നത്. ജലസ്രോതസ്സുകളിൽ ചെളിയും അടിയുന്നുണ്ട്., വൃത്തിയാക്കാത്ത തോടുകളിൽനിന്നുള്ള മലിനജലം കിണറുകളിലേക്കൂർന്നിറങ്ങുന്നതാണ് ആശങ്കയുണ്ടാക്കുന്നത്. പുതിയ ഭരണസമിതികൾ തദ്ദേശസ്ഥാപനങ്ങളിൽ വന്നെങ്കിലും തോടുകളിലൂടെ തെളിനീരൊഴുകിയില്ല. പകരം കാണാൻ കഴിയുന്നത് കെട്ടിനിൽക്കുന്ന മലിനജലമാണ്. രൂക്ഷമായ ദുർഗന്ധമാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. അതേസമയം, ശുചീകരണപ്രവർത്തനങ്ങൾക്ക് സർക്കാർ പണമനുവദിച്ചിട്ടില്ലെന്നാണ് ചെങ്ങന്നൂർ നഗരസഭാധികൃതർ പറയുന്നത്. തനതു ഫണ്ടുപയോഗിച്ചുള്ള ശുചീകരണപ്രവർത്തനങ്ങൾ നടക്കുന്നതായും അധികൃതർ പറയുന്നു. ചെങ്ങന്നൂർ നഗരസഭാപരിധിയിൽ ചെറുതും വലുതുമായ 20-ലധികം തോടുകളുണ്ട്. ഈ തോടുകളിൽ ചിലത് പഞ്ചായത്തുകളിലൂടെയും ഒഴുകുന്നുണ്ട്. ചെറുതോടുകൾ തൊഴിലുറപ്പു പദ്ധതിയിൽപ്പെടുത്തി മാലിന്യം നീക്കുമെങ്കിലും വലിയ തോടുകൾ വൃത്തിയാക്കിയിട്ട് വർഷങ്ങളായി. വെട്ടുതോട്, ഇല്ലിമല-മൂഴിക്കൽത്തോട് എന്നിവിടങ്ങളിലേക്കാണ് നഗരത്തിലെ മാലിന്യം നല്ലൊരു ഭാഗവും വന്നടിയുന്നത്. മാലിന്യമുക്ത നവകേരളം, മഴക്കാലപൂർവ ശുചീകരണം തുടങ്ങിയ പദ്ധതികളുണ്ടായിരുന്നെങ്കിലും നഗരസഭ നടപ്പാക്കുന്നതിൽ പരാജയപ്പെട്ടെന്നാണ് വിമർശനംം. അതേസമയം, വൃത്തിയാക്കേണ്ട തോടുകളുടെ പട്ടിക മൈനർ ഇറിഗേഷൻ വകുപ്പിനു കൈമാറിയിരുന്നതായും അവർക്കാവശ്യമായ ഫണ്ടില്ലാത്തതിനാൽ ഇറിഗേഷൻ വകുപ്പ് ഒന്നും ചെയ്തില്ലെന്നുമാണ് നഗരസഭാധികൃതർ പറയുന്നത്. നഗരത്തിന്റെ ഹൃദയഭാഗത്തുകൂടി പോകുന്ന വെട്ടുത്തോടിന്റെ ഉദ്‌ഭവസ്ഥാനമായ പെരുങ്കുളം പാടത്തോടു ചേർന്നു താമസിക്കുന്നവർ മഴക്കാലത്ത് മലിനജലത്തിന്റെ ദുരിതം അനുഭവിക്കുന്നവരാണ്. മൂഴിക്കൽ-ഇല്ലിമലത്തോട്ടിൽ പായലും പ്ലാസ്റ്റിക്കുമടക്കം വലിയതോതിലാണ് മാലിന്യം കെട്ടിനിൽക്കുന്നത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ശുചീകരണം നടന്നില്ല തോടുകളിൽ മലിനജലം — Mathrubhumi | Boolokam | Boolokam