ബെംഗളൂരു : നഗരത്തെ മനോഹരമായി നിലനിർത്തുന്നതിനായി അധ്വാനിക്കുന്ന ശുചീകരണത്തൊഴിലാളികൾക്ക് ധർമാരാം സെയ്ന്റ് തോമസ് ഫൊറോന ദേവാലയത്തിന്റെ ആദരം. To advertise here, ലോകതൊഴിലാളി ദിനാഘോഷത്തിന്റെ ഭാഗമായാണ് കോർപ്പറേഷനിലെ ശുചീകരണത്തൊഴിലാളികളായ പൗരകാർമികരെ ആദരിച്ചത്. തൊഴിലാളിദിനത്തിന് തൊട്ടടുത്ത ഞായറാഴ്ച കുർബാനയ്ക്കുശേഷം ഇതിനായി പ്രത്യേക ചടങ്ങ് സംഘടിപ്പിക്കുകയായിരുന്നു. തൊഴിലാളികളെ ആദരിച്ചതിനൊപ്പം ഉപഹാരവും നൽകി. ഫൊറോന വികാരി ഫാ. ആന്റോ കഞ്ഞിരത്തിങ്കൽ ചടങ്ങിന് നേതൃത്വം നൽകി. അസിസ്റ്റന്റ് വികാരി ഫാ. നിഖിൽ തച്ചുപറമ്പിൽ, ഇടവക ചുമതലക്കാർ തുടങ്ങിയവരും പങ്കെടുത്തു. നഗരത്തിന്റെ ശുചിത്വവും പൊതുജനാരോഗ്യവും ഉറപ്പാക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നവരാണ് പൗരകാർമികരെന്ന് ഫാ. ആന്റോ പറഞ്ഞു. ഇവരുടെ അർപ്പണബോധവും കഠിനാധ്വാനവും അഭിന്ദനം അർഹിക്കുന്നുവെന്നും അഭിപ്രായപ്പെട്ടു. ട്രസ്റ്റി അംഗങ്ങളും വിശ്വാസികളും ഇവരുടെ സേവനത്തിന് നന്ദിയറിയിച്ചു. സമൂഹത്തിനായി ഇത്തരത്തിൽ നിശ്ശബ്ദമായി സേവനംചെയ്യുന്ന തൊഴിലാളികളെ ആദരിക്കുന്നത് ബോധവത്കരണത്തിനുകൂടി സഹായകമാകുമെന്ന് പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ആദ്യമായിട്ടാണ് ദേവാലയത്തിൽ ഇത്തരത്തിൽ മേയ് ദിനാഘോഷം നടത്തുന്നത്. ഇനിമുതൽ എല്ലാവർഷവും ഇത്തരത്തിൽ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഇടവക അധികൃതർ പറഞ്ഞു. Published: 04 May 2026, 12:25 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ശുചീകരണത്തൊഴിലാളികൾക്ക് ആദരവുമായി സെയ്ന്റ് തോമസ് ഫൊറോന
M
MathrubhumiSource Link
about 5 hours ago
