പെരുമ്പാവൂർ : ബഹിരാകാശ യാത്ര നടത്തിയതുപോലെയുള്ള ആഹ്ലാദത്തിലാണ് പെരുമ്പാവൂർ പ്രഗതി അക്കാദമിയിലെ 45 വിദ്യാർഥികൾ. കേരള ഗവർണർ രാജേന്ദ്ര ആർലേക്കറുടെ അതിഥിയായി ലോക്ഭവനിലെത്തിയ രാജ്യത്തെ രണ്ടാമത്തെ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയുമായി സംവദിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണിവർ. കഴിഞ്ഞ 24-ന് പ്രഗതി അക്കാദമിയിൽ രാജ്യത്തെ പ്രഥമ ബഹിരാകാശ സഞ്ചാരി രാകേഷ് ശർമയുമായി ചെലവഴിച്ച മണിക്കൂറുകളുടെ മധുരം മായുന്നതിന് മുൻപേയാണ് ശുഭാംശു ശുക്ലയുമായുള്ള കൂടിക്കാഴ്ച. To advertise here, ഗവർണറുടെ പ്രത്യേക ക്ഷണപ്രകാരമാണ് വിദ്യാർഥികൾ ലോക്ഭവനിലെത്തിയത്. ഐ.എസ്.ആർ.ഒ. മുൻ ചെയർമാൻ ഡോ. ജി. മാധവൻനായരെയും സന്ദർശിച്ച ശേഷമാണ് വിദ്യാർഥികൾ മടങ്ങിയത്. രണ്ട് ബഹിരാകാശസഞ്ചാരികളുമായി സംവദിക്കാൻ ലഭിച്ച അവസരം അമൂല്യമായാണ് കാണുന്നതെന്ന് പ്രഗതി അക്കാദമി എം.ഡി. ഡോ. ഇന്ദിര രാജൻ പറഞ്ഞു. Published: 30 Mar 2026, 01:31 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ശുഭാംശു ശുക്ലയോടൊപ്പം പ്രഗതി അക്കാദമിയിലെ വിദ്യാർഥികൾ ലോക്ഭവനിൽ
M
MathrubhumiSource Link
about 1 month ago