പറവൂർ : വോട്ടെണ്ണലിനുള്ള ദിനത്തിലേക്കുള്ള കാത്തിരിപ്പിന്റെ തലേന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പതിവിലേറെ തിരക്കായിരുന്നു. മുഖത്ത് തികഞ്ഞ ആത്മവിശ്വാസവും തിളക്കവും. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കുമുന്നിൽ ഇന്നല്ല, ഇനി നാളെ കാണാം എന്നു മാത്രം പറഞ്ഞു. രാവിലെ പറവൂരിലെ ദേവരാഗം വീട്ടിൽ നിന്ന് ഇറങ്ങിയ സതീശൻ വൈകീട്ട് പ്രതീക്ഷാനിർഭരമായാണ് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽനിന്നും വന്ദേഭാരതിൽ അനന്തപുരിയിലേക്ക് തിരിച്ചത്. To advertise here, റെയിൽവേ സ്റ്റേഷനിലും മാധ്യമങ്ങൾ കാത്തുനിന്നെങ്കിലും സംസാരിക്കാൻ തയ്യാറായില്ല. അതേ ട്രെയിനിൽ കയറാൻ സ്റ്റേഷനിലുണ്ടായിരുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയോട് അല്പസമയം കുശലം പറഞ്ഞശേഷം അദ്ദേഹം പ്രവർത്തകർക്ക് കൈകൊടുത്ത് ട്രെയിനിലേക്ക് കയറി. Published: 04 May 2026, 02:52 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ശുഭാപ്തി വിശ്വാസത്തോടെ വി.ഡി.സതീശൻ തിരുവനന്തപുരത്തേക്ക്
M
MathrubhumiSource Link
about 3 hours ago
