ശ്യാമൾ മണ്ഡൽ കൊലപാതകം: പ്രധാന പ്രതി 20 വർഷത്തിനുശേഷം പിടിയിൽ

ശ്യാമൾ മണ്ഡൽ കൊലപാതകം: പ്രധാന പ്രതി 20 വർഷത്തിനുശേഷം പിടിയിൽ

M
MathrubhumiSource Link
തിരുവനന്തപുരം: തിരുവനന്തപുരം എൻജിനിയറിങ് കോളേജിലെ വിദ്യാർഥിയായിരുന്ന ബംഗാൾ സ്വദേശി ശ്യാമൾ മണ്ഡലിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി 20 വർഷങ്ങൾക്കുശേഷം പിടിയിൽ. കേസിൽ കോടതി കുറ്റവാളിയായി കണ്ടെത്തിയ നേപ്പാൾ സ്വദേശി ദീപക് എന്ന ദുർഗ ബഹദൂർ ഭട്ട് ഛേത്രിയെയാണ് സി.ബി.ഐ. പിടികൂടിയത്. 20 വർഷത്തോളമായി ഇയാൾ സുരാജ് ബി ഭട്ട് എന്ന പേരിൽ നാഗ്പുരിൽ ഒളിവിൽ കഴിയുകയായിരുന്നു. കേസിൽ രണ്ടാം പ്രതിയായ ആൻഡമാൻ സ്വദേശി മുഹമ്മദലിയെ കോടതി ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിച്ചിരുന്നു. To advertise here, 2005 ഒക്ടോബറിലാണ് ശ്യാമൾ മണ്ഡൽ കൊല ചെയ്യപ്പെടുന്നത്. തിരുവനന്തപുരം എൻജിനിയറിങ് കോളേജിലെ ഇലക്‌ട്രോണിക്‌സ് വിഭാഗം വിദ്യാർഥിയായിരുന്നു ശ്യാമൾ മണ്ഡൽ. ആൻഡമാനിൽ നിന്ന് കേരളത്തിലെത്തിയ ദീപക്കും മുഹമ്മദലിയും ചേർന്ന് ശ്യാമളിനെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. തുടർന്ന് ശ്യാമളിന്റെ പിതാവായ ബസുദേവ് മണ്ഡലിനോട് മകനെ വിട്ടയയ്ക്കാൻ 20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. ബസുദേവ് ബംഗാൾ പോലീസിനും തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർക്കും പരാതി നൽകി. ഇതോടെ പ്രതികൾ ശ്യാമളിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. 2005 ഒക്ടോബർ 13 മുതൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം 23-ന് തിരുവല്ലം വെള്ളാർ ഭാഗത്തെ റോഡരികിൽ ചാക്കിൽക്കെട്ടി ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ശ്യാമളിന്റെ പിതാവ് ബസുദേവിനോടുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണമായത്. മുഹമ്മദലിയുടെ ആൻഡമാനിലെ ഹോട്ടൽ ബിസിനസ് തകർന്നപ്പോൾ അലിയുടെ പിതാവ് സുഹൃത്തായ ബസുദേവിൽ നിന്ന് 10,000 രൂപ കടംവാങ്ങി. ആൻഡമാനിൽ മുൻപ്‌ അധ്യാപകനായിരുന്നു ബസുദേവ്. ഇത് സംബന്ധിച്ച തർക്കങ്ങളാണ് തട്ടിക്കൊണ്ട് പോകലിലേക്കും കൊലപാതകത്തിലേക്കും എത്തിയത്. ആൻഡമാനിൽ മുഹമ്മദലിയുടെ ഹോട്ടലിലെ തൊഴിലാളിയായിരുന്നു ദീപക്. ഒളിവിൽപ്പോയ ദീപക്കിനെ കണ്ടെത്താൻ സി.ബി.ഐ. വർഷങ്ങളായി ശ്രമിച്ചു വരികയാണ്. Content Highlights: Arrest of prime accused Durga Bahadur Bhat Chhetri after 20 years of evasion., Details of the 2005 kidnapping and murder of CET student Shyamal Mandal., CBI's successful tracking of the suspect living under a fake identity in Nagpur., Explanation of the motive linked to a financial dispute in Andaman. Published: 29 Mar 2026, 07:44 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ശ്യാമൾ മണ്ഡൽ കൊലപാതകം: പ്രധാന പ്രതി 20 വർഷത്തിനുശേഷം പിടിയി… | Boolokam