ശ്രീകൃഷ്ണ ചിത്രം ഉപയോഗിച്ച് മന്തി പോസ്റ്റർ; അറബിക് റസ്റ്റോറന്റുകൾക്കെതിരെ NIAയ്ക്ക് പരാതി നൽകി BJP

ശ്രീകൃഷ്ണ ചിത്രം ഉപയോഗിച്ച് മന്തി പോസ്റ്റർ; അറബിക് റസ്റ്റോറന്റുകൾക്കെതിരെ NIAയ്ക്ക് പരാതി നൽകി BJP

തിരുവനന്തപുരം: ശ്രീകൃഷ്ണന്റെ ചിത്രം ഉപയോഗിച്ചുള്ള മന്തി പോസ്റ്റർ വിവാദത്തിൽ അറബിക് റസ്റ്റോറന്റുകൾക്കെതിരെ ബിജെപി. എട്ട് റസ്റ്റോറന്റുകൾക്കെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എൻഐഎയ്ക്ക് ബിജെപി കത്ത് നൽകി. മതവികാരം വ്രണപ്പെടുത്തിയെന്നും റസ്റ്റോറന്റുകളുടെ സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്. To advertise here, ബിജെപി ഇന്റലക്ച്വൽ സെൽ കൺവീനർ പ്രസീദ് ദാസാണ് എൻഐഎ ഡയറക്ടർക്ക് ഇതുസംബന്ധിച്ച കത്ത് നൽകിയത്. 2016-ലെ നോട്ട് നിരോധനത്തിന് ശേഷം ഈ റെസ്റ്റോറന്റുകൾക്കുണ്ടായ സാമ്പത്തിക വളർച്ചയും അവയുടെ സ്രോതസ്സുകളും സമഗ്രമായി അന്വേഷിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. കൂടാതെ, ഇത്തരം സ്ഥാപനങ്ങൾക്ക് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. എട്ട് ഹോട്ടലുകളുടെ പേര് പരാമർശിച്ചാണ് കത്ത് നൽകിയിരിക്കുന്നത്. വിഷുദിനത്തിൽ ശ്രീകൃഷ്ണന്റെ ചിത്രത്തിനൊപ്പം മന്തി ഉൾപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്ററുകൾ പുറത്തിറക്കിയത് മനഃപൂർവം മതവികാരം വ്രണപ്പെടുത്താനുള്ള ശ്രമമാണെന്നും ഇതിന് പിന്നിൽ സംഘടിതമായ നീക്കമുണ്ടെന്നും ബിജെപി ആരോപിക്കുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് ഇതിനകം തന്നെ പോലീസ് കേസെടുക്കുകയും അറസ്റ്റുകൾ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇത്തരം പ്രകോപനപരമായ പരസ്യങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന് കണ്ടെത്തണമെന്നാണ് ബിജെപി ഉന്നയിക്കുന്ന പ്രധാന ആവശ്യം. Content Highlights: BJP demands an NIA investigation into 8 Arabic restaurants over a controversial Lord Krishna mandi poster. Published: 22 Apr 2026, 05:44 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ശ്രീകൃഷ്ണ ചിത്രം ഉപയോഗിച്ച് മന്തി പോസ്റ്റർ; അറബിക് റസ്റ്റോറ… | Boolokam