മാവേലിക്കര : ശ്രീകൃഷ്ണസ്വാമീ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുളള അവതാരച്ചാർത്തുകണ്ട് ദീപാരാധന തൊഴാൻ ഭക്തജനത്തിരക്കേറി. ഒന്നുമുതൽ ഒൻപതുവരെയുള്ള ഉത്സവനാളുകളിൽ ഭഗവാന്റെ അവതാരരൂപങ്ങളായ മത്സ്യം, കൂർമം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, മോഹിനിരൂപങ്ങൾ വിഗ്രഹത്തിൽ ചന്ദനത്താൽ ചാർത്തുന്നതാണ് അവതാരച്ചാർത്ത്. നാലാം ഉത്സവദിനമായ തിങ്കളാഴ്ച രാവിലെ ഒൻപതിന് കേരള ബ്രാഹ്മണസഭ മാവേലിക്കര ഉപസഭ വനിതാവിഭാഗത്തിന്റെ നാരായണീയ പാരായണം, 10.30 -ന് ആനന്ദിത വർമയുടെ ഓട്ടൻതുള്ളൽ അരങ്ങേറ്റം, വൈകീട്ട് അഞ്ചിന് വയലിൻസന്ധ്യ, 6.45-ന് സോപാനസംഗീതം, രാത്രി 9.30-ന് എസ്. നവീന്റെ സംഗീതസദസ്സ് എന്നിവ നടക്കും. To advertise here, Published: 06 Apr 2026, 01:07 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ശ്രീകൃഷ്ണസ്വാമീ ക്ഷേത്രത്തിൽ അവതാരച്ചാർത്ത് ദർശനത്തിന് തിരക്കേറി
M
MathrubhumiSource Link
about 1 month ago