ബുധനൂർ : എസ്.എൻ.ഡി.പി. യോഗം ചെങ്ങന്നൂർ യൂണിയൻ 1827-ാം നമ്പർ ബുധനൂർ കിഴക്ക് ശാഖയുടെ 30-ാമത് പ്രതിഷ്ഠാവാർഷികവും 15-ാമത് ശ്രീനാരായണ കൺവെൻഷനും വർണാഭമായ ഘോഷയാത്രയോടെ സമാപിച്ചു. To advertise here, സമാപനദിവസമായ ശനിയാഴ്ച രാവിലെ അഷ്ടദ്രവ്യ ഗണപതിഹോമം, മഹാശാന്തിഹവനം, സമൂഹപ്രാർഥന, സമൂഹ അന്നദാനം എന്നിവ നടന്നു. വൈകീട്ട് ബുധനൂർ 66-ാം നമ്പർ ഗുരുക്ഷേത്രാങ്കണത്തിൽനിന്നാരംഭിച്ച വർണാഭമായ ഘോഷയാത്ര താലപ്പൊലി, കൈകൊട്ടിക്കളി, പഞ്ചാരിമേളം, ബാൻഡ് സെറ്റ്, വിവിധ ഫ്ലോട്ടുകൾ, ഗുരുദേവരഥം എന്നിവയുടെ അകമ്പടിയോടെ ബുധനൂർ കിഴക്ക് ഗുരുക്ഷേത്രത്തിൽ സമാപിച്ചു. തുടർന്നുനടന്ന ആകാശദീപക്കാഴ്ചയോടെയാണ് വാർഷികാഘോഷങ്ങൾക്കു കൊടിയിറങ്ങിയത്. കൺവെൻഷൻ ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റർ സുരേഷ് പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.ആർ. മോഹനൻ അധ്യക്ഷത വഹിച്ചു. വിവിധ ദിവസങ്ങളിലായി നടന്ന പ്രഭാഷണങ്ങൾക്ക് ഫാ. ഷാനു എബ്രഹാം, ബിബിൻ ഷാൻ തുടങ്ങിയവർ നേതൃത്വം നൽകി. ഭാരവാഹികളായ ഗോപാലകൃഷ്‌ണൻ തുണ്ടത്തിൽ, പി.ഡി. രാജു, ജയലാൽ പുലൂശ്ശേരിൽ, കെ.ആർ. രാജൻ, സുനിൽകുമാർ കുറത്തറ, വി. സന്തോഷ് കുമാർ, ഗോപി ശ്രീശൈലം, സുരേഷ്‌കുമാർ സുധീഷ് ഭവനം, പത്മിനി തുളസി, സുഭാഷ് വാലിയിൽ എന്നിവർ വാർഷികാഘോഷ പരിപാടികൾക്കു നേതൃത്വംനൽകി.

ശ്രീനാരായണ കൺവെൻഷനുംപ്രതിഷ്ഠാവാർഷികവും സമാപിച്ചു
M
MathrubhumiSource Link
about 1 month ago