രാജാക്കാട് : എസ്.എൻ.ഡി.പി. യോഗം രാജാക്കാട് യൂണിയന്റെ നേതൃത്വത്തിൽ എൻ.ആർ. സിറ്റി എസ്.എൻ.വി. ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ കഴിഞ്ഞ മൂന്നു ദിവസമായി നടന്നുവന്ന ശ്രീനാരായണ ധർമവിചാര യജ്ഞത്തിന് സമാപനമായി. To advertise here, ഞായറാഴ്ച രാവിലെ മഹാഗണപതി ഹോമം, ശാന്തിഹവനം, പ്രബോധതീർഥസ്വാമികളുടെ ആത്മീയ പ്രഭാഷണം, ശ്രീനാരായണ ഗുരുദേവന്റെ ആത്മീയ-സാമൂഹിക പ്രസക്തി എന്ന വിഷയത്തിൽ ശിവസ്വരൂപാനന്ദസ്വാമി നേതൃത്വം നൽകിയ ചർച്ചാ സമ്മേളനം എന്നിവ നടന്നു. തുടർന്ന് നടന്ന സംഘടനാസമ്മേളനം ശാരദാനന്ദസ്വാമി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എം.ബി. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. സ്വാമിനി നിത്യചിന്മയി അനുഗ്രഹപ്രഭാഷണം നടത്തി. യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.ഡി. രമേശ് മുഖ്യപ്രഭാഷണം നടത്തി. രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് കിങ്ങിണി രാജേന്ദ്രൻ, യൂണിയൻ ഭാരവാഹികളായ എൻ.ആർ. വിജയകുമാർ, ഐബി പ്രഭാകരൻ, കെ.കെ. രാജേഷ്, സലിമാഷ്, യൂണിയൻ സെക്രട്ടറി കെ.എസ്. ലതീഷ് കുമാർ, വൈസ് പ്രസിഡന്റ് ജി. അജയൻ, പോഷക സംഘടനാ ഭാരവാഹികൾ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഗുരുപൂജ, പ്രസാദഊട്ട് എന്നിവയ്ക്ക് ശേഷം ശ്രീനാരായണ ഗുരുദേവൻ ആധുനിക സംസ്കാരത്തിന്റെ ജനയിതാവ് എന്ന വിഷയത്തിൽ ബിജു പുളിക്കലേടത്ത് പ്രഭാഷണം നടത്തി. സർവൈശ്വര്യപൂജ, ഗുരുദേവ ആരാധനാ സമർപ്പണം, ഗുരുജ്യോതി പ്രത്യർപ്പണം എന്നീ ചടങ്ങുകളോടെ ധർമവിചാര യജ്ഞത്തിന് സമാപനമായി. Published: 20 Apr 2026, 12:31 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
