ശ്രീപദ്മനാഭന് മുന്നിൽ അവർ മോഹിനീനടനമാടി...

ശ്രീപദ്മനാഭന് മുന്നിൽ അവർ മോഹിനീനടനമാടി...

M
MathrubhumiSource Link
തിരുവനന്തപുരം : ‘പനിമതിമുഖീ ബാലേ പത്മനാഭനിന്നെന്നിൽ...’ ചിരകാലസ്വപ്നം സാക്ഷാത്കരിച്ച സംതൃപ്തിയായിരുന്നു മൂവർക്കും. ടെക്‌നോ പാർക്കിലെ ഐ.ബി.എസ്. സോഫ്റ്റ്‌വേറിലെ ജോലിത്തിരക്കിനിടയിൽ പാഷനുവേണ്ടി സമയം കണ്ടെത്തിയ സുഹൃത്തുക്കൾ. നൃത്തമാണ് ഈ ടെക്കികളുടെ സൗഹൃദത്തെ വളർത്തിയതും. To advertise here, ശ്രീപദ്മനാഭസ്വാമി ക്ഷേത്രനടയിൽ നൃത്തം ചെയ്യുകയെന്നത് സുഹൃത്തുക്കളായ പ്രിയലക്ഷ്മി, ശ്രുതി ഗോപിനാഥ്, നമിത പ്രവീൺ എന്നിവരുടെ സ്വപ്നമായിരുന്നു. ഗണപതിസ്തുതിയോടെ തുടക്കം. തുടർന്ന് സ്വാതി തിരുനാൾ കീർത്തനമായ പനിമതിമുഖീ ബാലേയ്ക്ക് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ മോഹിനിയാട്ടത്തിന് അവർ ചുവടുവെച്ചു. ഡോ. എസ്. മാലിനിയുടെ കീഴിലാണ് നൃത്തപഠനം. ശിഷ്യർക്കൊപ്പം നൃത്താധ്യാപികയും അരങ്ങിൽ ഒപ്പം ചേർന്നു. പത്തുവർഷത്തിലേറെയുള്ള സൗഹൃദമാണ് മൂന്ന് സുഹൃത്തുക്കളും തമ്മിൽ. ജോലിക്കിടെയുള്ള സംഭാഷണങ്ങളേറെയും നൃത്തത്തെക്കുറിച്ചായിരുന്നു. ഒന്നിച്ച് ഒരു വേദിയിൽ നൃത്തം അവതരിപ്പിക്കുകയെന്നത് ഇവരുടെ സ്വപ്നമായിരുന്നു. ചെറുപ്പം മുതൽ നൃത്തം പഠിക്കുന്നവർ അങ്ങനെയാണ് ഒന്നിച്ച് നൃത്തപഠനം തുടരാൻ തീരുമാനിച്ചത്. ഇപ്പോൾ രണ്ടുവർഷമായി ഡോ. മാലിനിയുടെ കീഴിൽ മൂവരും മോഹിനിയാട്ടം പഠിക്കുന്നു. ഇതിനിടെ ചില വേദികളിൽ ഒന്നിച്ച് നൃത്തം അവതരിപ്പിക്കുകയും ചെയ്തു. Published: 28 Mar 2026, 02:06 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ശ്രീപദ്മനാഭന് മുന്നിൽ അവർ മോഹിനീനടനമാടി... — Mathrubhumi |… | Boolokam