കാലടി : ശ്രീരാമകൃഷ്ണ അദ്വൈതാശ്രമത്തിലെ അന്താരാഷ്ട്ര സർവമത ക്ഷേത്രത്തിന്റെ സുവർണജൂബിലി ആഘോഷം തുടങ്ങി. ആഘോഷത്തിന്റെ ഭാഗമായി നടന്ന യുവജനസമ്മേളനം ശ്രീരാമകൃഷ്ണ മഠത്തിന്റെയും മിഷന്റെയും ആഗോള അധ്യക്ഷൻ സ്വാമി ഗൗതമാനന്ദ ഉദ്ഘാടനം ചെയ്തു. പാലാ ശ്രീരാമകൃഷ്ണ മഠം അധ്യക്ഷൻ സ്വാമി വീതസംഗാനന്ദ അധ്യക്ഷനായി. ചെന്നൈ ശ്രീരാമകൃഷ്ണമഠത്തിലെ സ്വാമി സത്യജ്ഞാനാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. തുടർന്ന്, യുവത്വവും മൂല്യങ്ങളും എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ശിവനഹള്ളി ശ്രീരാമകൃഷ്ണമഠത്തിലെ സ്വാമി ശിവകാന്താനന്ദ അധ്യക്ഷനായി. വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് എം.ഡി. ദിവ്യ എസ്. അയ്യർ, കോഴിക്കോട് രാമകൃഷ്ണ സേവാശ്രമം അധ്യക്ഷൻ സ്വാമി നരസിംഹാനന്ദ, പ്രബുദ്ധ കേരളം മാസിക എഡിറ്റർ സ്വാമി നന്ദാത്മജാനന്ദ എന്നിവർ വിഷയം അവതരിപ്പിച്ചു. To advertise here, രാഷ്ട്രനിർമാണത്തിൽ യുവാക്കളുടെ പങ്ക് എന്ന വിഷയത്തിലെ സെമിനാറിൽ കടപ്പ ശ്രീരാമകൃഷ്ണമഠം അധ്യക്ഷൻ സ്വാമി അനുപമാനന്ദ, മുൻ ചീഫ് സെക്രട്ടറി വി.പി. ജോയി, പ്രൊഫ. എം.വി. നടേശൻ, കെ.കെ. മുഹമ്മദ്, എഴുത്തുകാരി ബീന ഗോവിന്ദ് എന്നിവർ വിഷയാവതരണം നടത്തി. വൈകീട്ട് ദത്താത്രേയ വേലങ്കറിന്റെ ഹിന്ദുസ്ഥാനി സംഗീതം അരങ്ങേറി. വ്യാഴാഴ്ച സുവർണ ജൂബിലി സമ്മേളനത്തിൽ മാർഗദർശക മണ്ഡലം സെക്രട്ടറി സ്വാമി സത്‌സ്വരൂപാനന്ദ, സ്വാമി ത്യാഗീശ്വരൻ (ശിവഗിരി), സ്വാമി സത്യോജിത്ത് (ആർട്ട് ഓഫ് ലിവിങ്), മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി എന്നിവർ മുഖ്യപ്രഭാഷണം നടത്തും. രാവിലെ 10.30-ന് നടക്കുന്ന സന്ന്യാസി സമ്മേളനത്തിൽ കേരളത്തിലെ വിവിധ മഠങ്ങളിൽ നിന്നായി നൂറോളം സന്ന്യാസിമാർ പങ്കെടുക്കും. സുവർണ ജൂബിലി സുവനീർ പ്രകാശനം ശ്രീരാമകൃഷ്ണ മിഷൻ ആഗോള അധ്യക്ഷൻ സ്വാമി ഗൗതാമനന്ദ നിർവഹിക്കും. നടുവിൽമഠം മഠാധിപതി അച്യുതഭാരതി സ്വാമിയാർ ചടങ്ങിൽ പങ്കെടുക്കും. സ്വാമി സച്ചിദാനന്ദ (ശിവഗിരി മഠാധിപതി), സ്വാമി വിവിക്താനന്ദ (ചിന്മയ മിഷൻ), സ്വാമി പ്രജ്ഞാനന്ദ (വാഴൂർ തീർത്ഥപാദാശ്രമം), സ്വാമി ചിദാനന്ദപുരി (കുളത്തൂർ അദ്വൈതാശ്രമം), സ്വാമി അമൃത സ്വരൂപാനന്ദ (അമൃതാനന്ദമയീ മഠം) എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. വൈകീട്ട് 4-ന് നടക്കുന്ന പൊതുസമ്മേളനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ്, സ്വാമി ആപ്തലോകാനന്ദ, റോജി എം. ജോൺ എം.എൽ.എ. എന്നിവർ പങ്കെടുക്കും. വൈകീട്ട് 7-ന് വിശ്വക്ഷേത്രത്തിൽ നിന്നും നഗരപ്രദക്ഷിണ മഹാശോഭായാത്രയും ഉണ്ടായിരിക്കും. 27-ന് രാവിലെ ഓൾ കേരള ശ്രീരാമകൃഷ്ണ ഭക്തസമ്മേളനം കേരള ചീഫ് ജസ്റ്റിസ് സൗമെൻ സെൻ ഉദ്ഘാടനം ചെയ്യും. വിവിധ ശ്രീരാമകൃഷ്ണമഠങ്ങളിലെ അധ്യക്ഷന്മാർ ചടങ്ങിൽ പ്രഭാഷണങ്ങൾ നടത്തും. തുടർന്നുള്ള സെക്ഷനിൽ ഇന്ദിര കൃഷ്ണകുമാർ, സരിത എസ്. അയ്യർ, എൻ. ലക്ഷ്മിക്കുട്ടി, എം. ലക്ഷ്മീകുമാരി തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടത്തും. തുടർന്ന്, നരനാരായണ പൂജയിൽ 50 പാവപ്പെട്ടവർക്ക് ഫലമൂലാദികളും, വസ്ത്രവും ദക്ഷിണയും നൽകി ആദരിക്കും. വൈകീട്ട് 4-ന് ചേരുന്ന സുവർണ ജൂബിലി സമാപന സമ്മേളനം കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ ഉദ്ഘാടനം ചെയ്യും. സ്വാമി ശ്രീവിദ്യാനന്ദ അധ്യക്ഷനാകും. കേരള മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, സാഹിത്യകാരൻ സി. രാധാകൃഷ്ണൻ, സ്വാമി വേദപ്രിയാനന്ദ, സ്വാമി മോക്ഷവൃതാനന്ദ തുടങ്ങിയവർ സംസാരിക്കും. 26-ന് ഹരികഥ, 27-ന് കാലടി ശ്രീശാരദാംബ ഡാൻസ് അക്കാദമി അവതരിപ്പിക്കുന്ന 'വന്ദേപദം സ്വാമി ആഗമാനന്ദ' നൃത്തശില്പം എന്നീ പരിപാടികൾ ഉണ്ടാകും.

ശ്രീരാമകൃഷ്ണ അന്താരാഷ്ട്ര സർവമത ക്ഷേത്രം സുവർണജൂബിലി ആഘോഷങ്ങൾക്ക് തുടക്കം
M
MathrubhumiSource Link
about 2 months ago