ചടയമംഗലം : കൊല്ലൂർ മൂകാംബിക ക്ഷേത്രസന്നിധിയിൽനിന്നു പുറപ്പെട്ട് കശ്മീർ വഴി ചടയമംഗലത്ത് എത്തിച്ചേർന്ന ശ്രീരാമനവമി രഥയാത്രയ്ക്ക് സ്വീകരണം നൽകി. ഞായറാഴ്ച രാവിലെയാണ് ശങ്കർ സരസ്വതി സ്വാമി നയിക്കുന്ന രഥയാത്ര ക്ഷേത്രസന്നിധിയിലെത്തിയത്. രഥയാത്രയെ ആരതിയുഴിഞ്ഞ് സ്വീകരിച്ചു. കോദണ്ഡരാമക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് എസ്. അശോകൻ, സെക്രട്ടറി വി.ആർ. രാജശേഖരൻനായർ, വി. കൃഷ്ണകുമാർ, മഹാദേവക്ഷേത്രം ഉപദേശകസമിതി ഭാരവാഹികളായ എസ്. ജയപ്രകാശ്, പി. ഷിബു തുടങ്ങിയവർ നേതൃത്വം നൽകി. കോദണ്ഡരാമക്ഷേത്രം ട്രസ്റ്റ്, കുഞ്ഞയ്യപ്പക്ഷേത്രം ഉപദേശകസമിതി, പോരേടം മഹാദേവക്ഷേത്രം, വെള്ളൂപ്പാറ ഗണപതിക്ഷേത്രം ഉപദേശകസമിതി എന്നിവയുടെ നേതൃത്വത്തിലും സ്വീകരണം നൽകി. ആയൂർ ഭുവനേശ്വരിക്ഷേത്രം, ഇളമാട് ഭരണിക്കാവ് ഭഗവതിക്ഷേത്രം, കോട്ടുക്കൽ, കടയ്ക്കൽ ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലും ഭക്തർ രാമനവമി രഥയാത്രയ്ക്ക് സ്വീകരണം നൽകി. രഥയാത്ര കന്യാകുമാരി വഴി 27-ന് ചേങ്കോട്ടുകോണം ആശ്രമത്തിൽ സമാപിക്കും. To advertise here, Published: 23 Mar 2026, 01:52 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ശ്രീരാമനവമി രഥയാത്രയ്ക്ക് സ്വീകരണം നൽകി
M
MathrubhumiSource Link
about 2 months ago