Movie desk Last Updated: 04 April 2026, 03:07 PM IST ഏകദേശം 4000 കോടി ബജറ്റിലാണ് നിതേഷ് തിവാരി ചിത്രം ഒരുക്കുന്നത്. റെഡിറ്റിൽ പ്രചരിച്ച സുശാന്ദിന്റെ എഐ ചിത്രങ്ങൾ| ഫോട്ടോ: jellyous_001/ reddit നിതേഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രം രാമായണത്തിന്റെ ടീസർ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചകൾ കൊഴുക്കുകയാണ്. ശ്രീരാമനായുള്ള രൺബീർ കപൂറിന്റെ മാറ്റത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്പുത്തിനെ ശ്രീരാമനായി അവതരിപ്പിച്ചുകൊണ്ടുള്ള എഐ ചിത്രങ്ങളാണ് ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്. രൺബീറിനേക്കാൾ ഈ വേഷത്തിന് അനുയോജ്യൻ സുശാന്ത് ആയിരുന്നു എന്നാണ് ആരാധകരുടെ പക്ഷം. To advertise here, കഴിഞ്ഞ ദിവസം റെഡിറ്റ് ഉപയോക്താവ് പങ്കുവെച്ച ചിത്രങ്ങളാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. അയോധ്യയിലെ രാജകീയ വേഷത്തിലും വനവാസകാലത്ത് തോണിയിലിരിക്കുന്ന ശാന്തമായ ഭാവത്തിലും സുശാന്തിനെ ചിത്രങ്ങളിൽ കാണാം. ചിലർ ഇതിനോട് വിയോജിക്കുന്നുണ്ടെങ്കിലും സുശാന്തിന്റെ അഭിനയമികവും അദ്ദേഹത്തിന് ശ്രീരാമന്റെ ഭാവങ്ങൾ ഉൾക്കൊള്ളാൻ കഴിയുമായിരുന്നു എന്നാണ് പലരുടേയും പക്ഷം. ഏകദേശം 4000 കോടി ബജറ്റിലാണ് നിതേഷ് തിവാരി ചിത്രം ഒരുക്കുന്നത്. രൺബീർ കപൂർ ശ്രീരാമനാകുമ്പോൾ സായ് പല്ലവി സീതയായും കന്നഡ താരം യഷ് രാവണനായും ചിത്രത്തിലെത്തുന്നു. സണ്ണി ഡിയോൾ ഹനുമാനായും രവി ദുബെ ലക്ഷ്മണനായും വേഷമിടുന്ന ചിത്രം രണ്ട് ഭാഗങ്ങളിലായാണ് പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ ഒന്നാം ഭാഗം 2026 ഒക്ടോബറിൽ തിയേറ്ററുകളിലെത്തും. രവി ബൻസാൽ, റാംസി അവേരി എന്നിവരുടെ നേതൃത്വത്തിൽ പുരാതന ഇന്ത്യയെ അഭൂതപൂർവ്വമായ സ്കെയിലിൽ പുനരാവിഷ്കരിക്കുമ്പോൾ, ഹോളിവുഡിലെ പ്രമുഖ സ്റ്റണ്ട് ഡയറക്ടർമാരായ ടെറി നോട്ടറി, ഗൈ നോറിസ് എന്നിവർ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നു. എട്ട് തവണ അക്കാദമി അവാർഡ് നേടിയ വിഷ്വൽ ഇഫക്റ്റ്സ് സ്റ്റുഡിയോയായ ഡി.എൻ.ഇ.ജി , പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവയുമായി സഹകരിച്ച് അവതരിപ്പിക്കുന്നതാണ് നമിത് മൽഹോത്രയുടെ 'രാമായണം: ഭാഗം 1'. നമിത് മൽഹോത്രയുടെ 'രാമായണം: ഭാഗം 1' 2026 ദീപാവലിക്ക് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം നിലവിൽ പുരോഗമിക്കുകയാണ്. ചിത്രം 2027 ദീപാവലിക്ക് പുറത്തിറങ്ങും. Content Highlights: Viral AI images depict late actor Sushant Singh Rajput as Lord Rama. Published: 04 Apr 2026, 03:07 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ശ്രീരാമനായി സുശാന്ത്; സോഷ്യൽ മീഡിയയിൽ തരംഗമായി എഐ ചിത്രങ്ങൾ; രൺബീറിനേക്കാൾ മികച്ചതെന്ന് ആരാധകർ!
M
MathrubhumiSource Link
about 1 month ago