BoolokamBoolokam
ശൗചാലയമാലിന്യം തള്ളാനെത്തിയ ലോറി നാട്ടുകാർ പോലീസിൽ ഏല്പിച്ചു

ശൗചാലയമാലിന്യം തള്ളാനെത്തിയ ലോറി നാട്ടുകാർ പോലീസിൽ ഏല്പിച്ചു

M
MathrubhumiSource Link
കുന്നിക്കോട് : തോട്ടിൽ ശൗചാലയമാലിന്യം തള്ളാനെത്തിയ ലോറി നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചു. വിളക്കുടി മണ്ണാംകുഴിയിൽ വെള്ളിയാഴ്ച രാത്രി പതിനൊന്നുമണിയോടെയായിരുന്നു സംഭവം. To advertise here, ആളൊഴിഞ്ഞ പ്രദേശത്തേക്ക് ടാങ്കർ ലോറി പോകുന്നതു കണ്ട നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് ലോറി തോടിനു സമീപം കിടക്കുന്നതു കണ്ടത്. അസഹ്യമായ ദുർഗന്ധം വന്നതോടെയാണ് ലോറിയിൽ ശൗചാലയമാലിന്യമാണെന്നറിയുന്നത്. തുടർന്ന് കുന്നിക്കോട് പോലീസിനെ നാട്ടുകാർ വിവരമറിയിക്കുന്നതിനിടെ മാലിന്യം തള്ളാനെത്തിയവർ വാഹനവുമായി കടന്നു. പിന്നീട് മണ്ണാംകുഴി റെയിൽവേക്രോസിന് സമീപത്തുവെച്ച് ഡ്രൈവർ തൃശ്ശൂർ സ്വദേശി സോജോ തോമസിനെ വാഹനം സഹിതം നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചു. തുടർനടപടികൾ സ്വീകരിച്ച് വാഹനം കോടതിക്കു കൈമാറിയതായി എസ്.എച്ച്.ഒ. യു. രാജീവ് കുമാർ പറഞ്ഞു. വിളക്കുടിയിലും പരിസരപ്രദേശങ്ങളിലും ശൗചാലയമാലിന്യം തള്ളുന്നതു പതിവാണ്. ഒന്നര മാസം മുൻപ് വിളക്കുടി പഞ്ചായത്തോഫീസിനു മുൻപിൽ ധർമപുരിക്കു പോകുന്ന റോഡിനു വശത്തെ തോട്ടിലടക്കം ശൗചാലയമാലിന്യം തള്ളിയിരുന്നു. Published: 04 May 2026, 02:15 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ശൗചാലയമാലിന്യം തള്ളാനെത്തിയ ലോറി നാട്ടുകാർ പോലീസിൽ ഏല്പിച്ച… | Boolokam