നടി ഷംന കാസിം വീണ്ടും അമ്മയായി. ശനിയാഴ്ച പുലർച്ചെ ഷംന കാസിം പെൺകുഞ്ഞിന് ജന്മം നൽകിയതായി ഭർത്താവ് ഷാനിദ് ആസിഫ് അലി സാമൂഹികമാധ്യമങ്ങൾ വഴി അറിയിച്ചു. കുടുംബത്തിന് ലഭിച്ച വലിയ അനുഗ്രഹമാണ് പെൺകുഞ്ഞെന്ന് ഷാനിദ് കുറിച്ചു. To advertise here, 'അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഞങ്ങളുടെ കുടുംബത്തിൽ ഇന്ന് പുലർച്ചെ 4.25-ന് ഒരു പെൺകുഞ്ഞ് ജനിച്ചു. അവൾ അല്ലാഹുവിന്റെ വിലയേറിയ സമ്മാനവും ഞങ്ങളുടെ ഹംദു മോന്റെ സ്‌നേഹനിധിയായ കുഞ്ഞനിയത്തിയുമാണ്. ഞങ്ങളുടെ കുടുംബത്തിന് ലഭിച്ച വലിയ അനുഗ്രഹം. സങ്കീർണ്ണതകളൊന്നുമില്ലാതെ സുരക്ഷിതമായ പ്രസവത്തിന് അല്ലാഹുവിനോട് ഹൃദയപൂർവ്വം നന്ദി പറയുന്നു', ഷാനിദ് കുറിച്ചു. 'ഡോ. സഫാ ഫാത്തിമയ്ക്കും സഹായിച്ച എല്ലാ നഴ്‌സുമാർക്കും ആസ്റ്റർ ഹോസ്പിറ്റലിലെ ടീമിനും അവരുടെ മികച്ച പരിചരണത്തിനും പിന്തുണയ്ക്കും ഞങ്ങൾ ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു. ഞങ്ങളെ പ്രാർഥനയിൽ ഉൾപ്പെടുത്തിയ എല്ലാ പ്രിയപ്പെട്ടവർക്കും പ്രത്യേക നന്ദി', ഷാനിദ് കൂട്ടിച്ചേർത്തു. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷംനയുടെ ഭർത്താവ് ഷാനിദ് ആസിഫ് അലി. 2022-ൽ ദുബായിലായിരുന്നു ഇവരുടെ വിവാഹം. 2023 ഏപ്രിലിൽ ഇരുവർക്കും ആദ്യത്തെ കുഞ്ഞ് ജനിച്ചു. ഹംദാൻ എന്നാണ് കുഞ്ഞിന്റെ പേര്. Content Highlights: Shamna Kasim gives birth to a baby girl, Husband Shanid Asif Ali confirmed the news on social media, The couple already has a son named Hamdan, The delivery took place at Aster Hospital Published: 14 Mar 2026, 12:13 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഷംന കാസിം വീണ്ടും അമ്മയായി; പെൺകുഞ്ഞ് പിറന്നു, ഹംദാന് കൂട്ടായി കുഞ്ഞനിയത്തി
M
MathrubhumiSource Link
about 2 months ago