മനാമ: 40 വർഷത്തെ ദീർഘകാല പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിn്െ മടങ്ങുന്ന വില്ല്യാപ്പള്ളി മുസ്ലിം ജമാഅത് പ്രസിഡന്റും കെഎംസിസി മുൻ സംസ്ഥാന സെക്രട്ടറിയും ബഹ്റൈനിലെ സജീവ സാമൂഹിക പ്രവർത്തകനുമായ ശരീഫ് വില്ല്യാപ്പള്ളിക്ക് വില്ല്യാപ്പള്ളി മുസ്ലിം ജമാഅത് ബഹ്റൈൻ ചാപ്റ്റർ പ്രൗഢമായ യാത്രയയപ്പ് നൽകി. To advertise here, മനാമ കെഎംസിസി ഹാളിൽ നടന്ന യാത്രയയപ്പ് സംഗമത്തിൽ നിരവധി പേർ പങ്കെടുത്തു. എ.പി. ഫൈസൽ അധ്യക്ഷത വഹിച്ചു, ബഹ്റൈൻ കെഎംസിസി സംസ്ഥാന ആക്ടിംഗ് ജനറൽ സെക്രട്ടറി അഷ്റഫ് കാട്ടിൽ പീടിക ഉത്ഘാടനം ചെയ്തു. വി.എം.ജെയുടെ മുഖ്യ രക്ഷധികാരി ഇബ്രാഹിം മെമെന്റോ നൽകി ആദരിച്ചു. കെഎംസിസി സംസ്ഥാന ഭാരവാഹികളായ ഷാഫി പറക്കട്ട, ഫൈസൽ കോട്ടപ്പള്ളി, ഫൈസൽ കണ്ടീതായ, കെഎംസിസി കോഴിക്കോട് ജില്ലാ ഭാരവാഹികളായ ഷാഫി വേളം, അഷറഫ് തൊടന്നൂർ, എൻ കെ മൂസഹാജി ഹാഷിംഹാജി തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. മജീദ്, നിസാർ തയ്യുള്ളതിൽ, അഷ്റഫ് തയ്യിൽ, നിസാർ വീരാളി, സുബൈർ പുളിയാവ്, ഷൗക്കത്ത് കൊരങ്കണ്ടി, നസീം പേരാമ്പ്ര, അഷ്റഫ് പേരാമ്പ്ര, മുനീർ ഒഞ്ചിയം തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. അനസ് ഏലത്ത്, അഫ്‌സൽ വട്ടക്കണ്ടി, അൻഷിദ് പികെ, സാലി കെ, ബാസിത്ത് അനാറത്ത്, ജുനൈദ്, ശകീർ മിടിയേരി തുടങ്ങിയർ പരിപാടി നിയന്ത്രിച്ചു. നാട്ടിൽ നിന്നും ഹ്രസ്വ സന്ദർശനാർത്ഥം ബഹ്റൈനിൽ എത്തിയ പി പി ഇബ്രാഹിം ഹാജിയെ ചടങ്ങിൽ ആദരിച്ചു. ബഹ്റൈൻ ചാപ്റ്റർ ജനറൽ സെക്രട്ടറി ഇസ്ഹാഖ് സ്വാഗതവും സഹീർ പറമ്പത്ത് നന്ദിയും പറഞ്ഞു. Content Highlights: Honoring Sharif Villiappally for 40 years of expatriate life and social service., Ceremony organized by Villiappally Muslim Jamaat Bahrain Chapter., Key presence of KMCC state and district leaders in Manama., Recognition of community contributions and leadership roles. Published: 04 May 2026, 02:50 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഷരീഫ് വില്ല്യാപ്പള്ളിക്ക് യാത്രയയപ്പ് നൽകി
M
MathrubhumiSource Link
about 3 hours ago
