ഷഹീദ് ദിവസ് ശ്രമദാനം

ഷഹീദ് ദിവസ് ശ്രമദാനം

M
MathrubhumiSource Link
തെങ്ങമം : മേരാ യുവ ഭാരത് പത്തനംതിട്ട കൈതയ്ക്കൽ ബ്രദേഴ്‌സ് ഗ്രന്ഥശാല ആൻഡ് സാംസ്കാരിക കേന്ദ്രവുമായി സഹകരിച്ച് ഷഹീദ് ദിവസ് ശ്രമദാനം നടത്തി. കൈതയ്ക്കൽ കൈമവിള ജങ്ഷനിലും സമീപ പ്രദേശങ്ങളിലുമാണ് ശൂചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. സ്വാതന്ത്ര്യസമര സേനാനികളുടെ ധീര സ്മരണ പുതുക്കുന്ന ഷഹീദ് ദിവസിന്റെ ഭാഗമായാണ് ശ്രമദാനം നടത്തിയത്. ശുചീകരണത്തിന്റെ ഭാഗമായി ശേഖരിച്ച മാലിന്യങ്ങൾ ഹരിതകർമസേനയ്ക്ക് കൈമാറും. കൈതയ്ക്കൽ ബ്രദേഴ്സിന്റെ നാൽപ്പതാമത് വാർഷികാഘോഷം പതംഗ് @ 40 ഭാഗമായി വിവിധ പരിപാടികളാണ് സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നത്. ബ്രദേഴ്‌സ് മുൻ പ്രസിഡന്റ്‌ കെ.എൻ. സുനിൽകുമാർ ശ്രമദാനം ഉദ്ഘാടനം ചെയ്തു. ബ്രദേഴ്സ് സെക്രട്ടറി പി. ജയകുമാർ അധ്യക്ഷത വഹിച്ചു. ഫുട്ബോൾ അക്കാദമി ഡയറക്ടർ വി. ബിജു, മുൻ ഭാരവാഹികളായ പി.ജെ. സുനിൽകുമാർ, സന്തോഷ് കൈതയ്ക്കൽ, കമ്മിറ്റി അംഗങ്ങളായ കെ.സി. പ്രതീഷ്, കെ. വിശ്വമോഹനൻ, എസ്. ബൈജു, എം. അഖിൽകുമാർ, മനോജ്‌ കുമാർ, ശ്യാൽകുമാർ തുടങ്ങിയവർ ശുചീകരണ പരിപാടികൾക്ക് നേതൃത്വം നൽകി. To advertise here, Published: 23 Mar 2026, 01:04 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഷഹീദ് ദിവസ് ശ്രമദാനം — Mathrubhumi | Boolokam | Boolokam