ഷഹ്‌സാദ് ഖാന് ആദരവൊരുക്കി ഒമാൻ പ്രവാസി അസോസിയേഷൻ

ഷഹ്‌സാദ് ഖാന് ആദരവൊരുക്കി ഒമാൻ പ്രവാസി അസോസിയേഷൻ

M
MathrubhumiSource Link
മസ്കറ്റ്: ബർക്കയിലെ വാദിയിൽ മലവെള്ളപ്പാച്ചിലിൽ വാഹനത്തിലകപ്പെട്ട് ഒഴുകിയെത്തിയ രണ്ട് ഇന്ത്യൻ പ്രവാസികളെ ജീവൻ പണയം വെച്ച് രക്ഷപ്പെടുത്തിയ പാകിസ്ഥാൻ സ്വദേശിക്ക് ഒമാൻ പ്രവാസി അസോസിയേഷൻ ആദരിച്ചു. To advertise here, പാകിസ്ഥാൻ പെഷാവർ സ്വദേശി ഷഹ്സാദ്‌ ഖാനാണ് സമയോചിതമായ ഇടപെടലിലൂടെ വിലപ്പെട്ട രണ്ട് ജീവനുകൾ രക്ഷപ്പെടുത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയും വലിയ പ്രശംസ പിടിച്ചു പറ്റുകയും ചെയ്തിരുന്നു. പാകിസ്ഥാൻ എംബസി അടക്കം ഇദ്ദേഹത്തെ ആദരിച്ചിരുന്നുവെങ്കിലും ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ കമ്മ്യൂണിറ്റി ഇദ്ദേഹത്തിന് സ്നേഹാദരവ് നൽകുന്നത്. ഈ മഴക്കാലത്ത് സേവനം ചെയ്യുന്ന ഒമാൻ സിവിൽ ഡിഫൻസിന്റെയും പോലീസിന്റെയും പ്രവർത്തനങ്ങളെയും അസോസിയേഷൻ യോഗത്തിൽ പ്രശംസിച്ചു. പ്രസിഡന്റ് വിജി തോമസ് വൈദ്യൻ പൊന്നാട അണിയിച്ചും രാജേഷ് കുമാർ അസോസിയേഷന്റെ സ്നേഹോപഹാരം നൽകിയും നൂറുദ്ധീൻ, ജസീം എന്നിവർ ചേർന്ന് അസോസിയേഷന്റെ പ്രത്യേക സമ്മാനം നൽകുകയും ചെയ്തു.കബീർദാസ്, രാജീവ് സിയാദ്, അൻസാർ, നിഷാ പ്രഭാകരൻ,ഷബാബ് ,തുടങ്ങിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു. Content Highlights: Pakistani national Shahzad Khan honored for bravery in Oman., Successful rescue of two Indian expats from a flash flood in Barka., Oman Expat Association recognized the act as a symbol of community unity., Acknowledgment of Oman Civil Defense and Police efforts during the rainy season. Published: 30 Mar 2026, 02:20 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഷഹ്‌സാദ് ഖാന് ആദരവൊരുക്കി ഒമാൻ പ്രവാസി അസോസിയേഷൻ — Mathrubh… | Boolokam