ഷാജി പാപ്പന്റെ പടയോട്ടം; 119 കോടി കടന്ന് 'ആട് 3', വിജയകരമായ 25 ദിവസങ്ങൾ

ഷാജി പാപ്പന്റെ പടയോട്ടം; 119 കോടി കടന്ന് 'ആട് 3', വിജയകരമായ 25 ദിവസങ്ങൾ

M
MathrubhumiSource Link
മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്ത ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ് ആഗോള വിജയം നേടി ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ്. മാർച്ച് 19 ന് റിലീസായി എത്തിയ ചിത്രം കേരളത്തിലും വിദേശത്തുമായി പ്രദർശന വിജയത്തിന്റെ 25 സുവർണ ദിനങ്ങളിലേക്ക് എത്തുകയാണ്. ഇപ്പോഴും കേരളത്തിലുൾപ്പെടെ മികച്ച പ്രേക്ഷക പിന്തുണ നേടി ഹൗസ്ഫുൾ ഷോകളുമായാണ് ചിത്രം കുതിക്കുന്നത്. ലോകം മുഴുവൻ കയ്യടി നേടിയ ചിത്രം പ്രേക്ഷകരെ ആദ്യാവസാനം രസിപ്പിച്ചു കൊണ്ടാണ് മുന്നേറുകയാണ്. ബിഗ് ബഡ്ജറ്റ് എപിക് ഫാൻ്റസി ചിത്രമായി എത്തിയ ആട് 3 വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൌസ്, ശ്രീ വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ആട് 3 പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിച്ചത്. To advertise here, റിലീസ് ചെയ്ത ഏകദേശം മൂന്നാഴ്ചകൾ പിന്നിടുമ്പോൾ ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷൻ 119 കോടിയോളമാണെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. കേരളത്തിൽ നിന്ന് മാത്രം 51 കോടിക്ക് മുകളിൽ സ്വന്തമാക്കിയ ചിത്രം റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് ആറ് കോടിക്ക് മുകളിലും വിദേശത്തു നിന്ന് 60 കോടിയോളവുമാണ് സ്വന്തമാക്കിയത്. മലയാളത്തിൽ നൂറു കോടി ക്ലബിലെത്തിയ പതിനാലാമത്തെ മാത്രം ചിത്രമായി മാറിയ ആട് 3 , മലയാളത്തിലെ ഏറ്റവും ഉയർന്ന ആഗോള ഗ്രോസ് നേടിയ ചിത്രങ്ങളുടെ ലിസ്റ്റിൽ ആദ്യ പത്തിലേക്ക് ഉള്ള കുതിപ്പ് തുടരുകയാണ്. മെഗാ കാൻവാസിൽ എത്തിയ ചിത്രം മഹാവിജയമായി മാറുമ്പോൾ ആട് ഫ്രാഞ്ചൈസ് മലയാള സിനിമയിലെ ഒരു ഗെയിം ചേഞ്ചർ കൂടിയായി മാറിയിട്ടുണ്ട്. ചിത്രത്തിലെ നായകനായ ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റും, ആദ്യ 100 കോടി ചിത്രവുമാണ് ആട് 3. സംവിധായകൻ മിഥുൻ മാനുവൽ തോമസിന്റെ കരിയറിലെയും ഏറ്റവും വലിയ ഹിറ്റായ ചിത്രം, ഫ്രൈഡേ ഫിലിം ഹൗസിന്റെ ചരിത്രത്തിലെ ആദ്യ 100 കോടിയും കാവ്യ ഫിലിംസിൻ്റെ രണ്ടാമത്തെ 100 കോടി ക്ലബ് ചിത്രമെന്ന നേട്ടവും സ്വന്തമാക്കി. ജയസൂര്യ കൂടാതെ, വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, വിജയ് ബാബു, നോബി, നിർമ്മൽ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സണ്ണി വെയ്ൻ, സുധി കോപ്പ, ബിജു കുട്ടൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. ചിരിയും ഫാന്റസിയും നിറഞ്ഞ ഒരു പക്കാ ഫൺ റൈഡ് ആണ് ഷാജി പാപ്പനും പിള്ളേരും ചേർന്ന് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. കുടുംബ പ്രേക്ഷകരുടെ അഭൂതപൂർവമായ പിന്തുണയാണ് ചിത്രത്തിന് വമ്പൻ വിജയം സമ്മാനിച്ചത്. ഇപ്പോൾ ചിത്രത്തിന്റെ അവസാന ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാ പ്രേമികളും ആട് 3 ഫ്രാഞ്ചൈസിന്റെ ആരാധകരും. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു, ഛായാഗ്രഹണം - അഖിൽ ജോർജ്ജ്, മ്യൂസിക്, ഒറിജിനൽ തീം - ഷാൻ റഹ്മാൻ, പശ്‌ചാത്തല സംഗീതം, ന്യൂ തീം- ഡോൺ വിൻസെന്റ്, എഡിറ്റർ - ലിജോ പോൾ, ലൈൻ പ്രൊഡ്യൂസർ -ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി സുശീലൻ, പ്രൊഡക്ഷൻ ഡിസൈനർ- അനീസ് നാടോടി, മേക്കപ്പ്- റോണെക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ- സ്റ്റെഫി സേവ്യർ, ക്രിയേറ്റീവ് ഡയറക്ടർ- വിഷ്ണു ഭരതൻ, വിഎഫ്എക്സ് ഡയറക്ടർ - ജിഷ്ണു ആർ ദേവ്, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ (സപ്ത റെക്കോർഡ്‌സ്), വരികൾ- മനു മൻജിത്, ചീഫ് അസ്സോസിയേറ്റ് ഡിറക്ടർസ്: പ്രേംനാഥ്, റോബിൻ വര്ഗീസ്, ഡിഐ ഹ്യൂസ് & ടോൺസ് കളർ ഹബ് കളറിസ്റ്റ്- ഷൺമുഖപാണ്ഡ്യൻ എം, സ്റ്റിൽ ഫോട്ടോഗ്രാഫി - വിഷ്ണു എസ് രാജൻ, ടൈറ്റിൽ ഡിസൈൻസ് - കോളിൻസ് ലിയോഫിൽ, പബ്ലിസിറ്റി ഡിസൈൻ- എയ്സ്തെറ്റിക് കുഞ്ഞമ്മ, പിആർഒ ആൻഡ് മാർക്കറ്റിങ്- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഷാജി പാപ്പന്റെ പടയോട്ടം; 119 കോടി കടന്ന് 'ആട് 3', വിജയകരമായ… | Boolokam