ഷാർജ തിയേറ്റർ ഡെയ്സിന് സമാപനം

ഷാർജ തിയേറ്റർ ഡെയ്സിന് സമാപനം

M
MathrubhumiSource Link
ഷാർജ : കലയും സംസ്കാരവും ജനങ്ങളിലെത്തിച്ചുകൊണ്ട് 35-ാമത് ഷാർജ തിയേറ്റർ ഡെയ്സ് (എസ്.ടി.ഡി.) സമാപിച്ചു. To advertise here, ഷാർജ കൾച്ചറൽ പാലസിൽ നടന്ന സമാപന ച്ചടങ്ങിൽ യു.എ.ഇ. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി മുഖ്യാതിഥിയായി. ഷാർജ ഉപഭരണാധികാരി ശൈഖ് അബ്ദുല്ല ബിൻ സാലിം ബിൻ സുൽത്താൻ അൽ ഖാസിമിയും പങ്കെടുത്തു. നാടക സർഗാത്മകതയ്ക്കുള്ള പുരസ്കാരം നേടിയ കുവൈത്തിൽ നിന്നുള്ള മുഹമ്മദ് ജാബർ, പ്രാദേശിക കലാകാരൻ ഇമിറാത്തിയായ ജമാൽ അൽ സുമൈത്ത് എന്നിവരെ ശൈഖ് സുൽത്താൻ ആദരിച്ചു. ഷാർജ നാഷണൽ തിയേറ്ററിന്റെ 'ഹൈർ ഖർമൂഷ' എന്ന നാടകത്തിന് മികച്ച നാടകത്തിനുള്ള പുരസ്കാരം ലഭിച്ചു. ഈ നാടകമെഴുതിയ ഇസ്മായിൽ അബ്ദുള്ള മികച്ച നാടകകൃത്തായി. ഖോർഫക്കാൻ ആർട്‌സ് തിയേറ്ററിന്റെ 'നിസ്ഫ് ലൈല' എന്ന നാടകത്തിന്റെ സംവിധായകൻ എൽഹാം മുഹമ്മദിനാണ് മികച്ച സംവിധായകനുള്ള പുരസ്കാരം. 'ഖമൂസ് അൽ എക്തിഫാത്ത്' നാടകത്തിലെ അഭിനയത്തെ മുൻനിർത്തി അബ്ദുള്ള അൽ ഖാദിം മികച്ച നടനായി. 'ഹൈർ ഖർമൂഷ' നാടകത്തിലെ അഭിനയത്തിന് സാറ അൽ സാദി മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. വിവിധ വിഭാഗങ്ങളിൽ മികവുതെളിയിച്ച മറ്റു കലാകാരർക്കും സമാപനച്ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിച്ചു. Published: 02 Apr 2026, 01:21 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!