ഷാർജ ഫയയിൽ പ്രാചീന മനുഷ്യവാസ കേന്ദ്രങ്ങൾ കണ്ടെത്തി

ഷാർജ ഫയയിൽ പ്രാചീന മനുഷ്യവാസ കേന്ദ്രങ്ങൾ കണ്ടെത്തി

M
MathrubhumiSource Link
ഷാർജ : എമിറേറ്റിലെ ഫയാ പ്രദേശത്ത് 1,25,000 വർഷം പഴക്കമുള്ള മനുഷ്യവാസകേന്ദ്രങ്ങൾ കണ്ടെത്തിയതായി പഠന റിപ്പോർട്ട്. അന്താരാഷ്ട്ര ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് പുതിയ കണ്ടെത്തൽ. അറേബ്യയിലെ മനുഷ്യവാസ കേന്ദ്രത്തിന് ബുഹൈസ് റോക്ക്ഷെൽട്ടറിൽ നിന്നുള്ള തെളിവുകൾ എന്ന പേരിലെ പഠന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. To advertise here, യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റായി ഫയാ പാലിയോലാൻഡ്‌സ്കേപ്പിനുള്ളിൽ സ്ഥിതി ചെയ്യുന്ന ബുഹൈസ് റോക്ക് ഷെൽട്ടർ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട പുരാവസ്തു സംവിധാനങ്ങളുടെ ഭാഗമാണ്. ഷാർജ ആർക്കിയോളജി അതോറിറ്റി (എസ്.എ.എ.) ഡയറക്ടർ-ജനറൽ ഈസ യൂസിഫ്, എസ്.എ.എ. അ െെഡ്വസർ ഡോ. സബാഹ് ജാസിം എന്നിവരാണ് പഠനത്തിന് നേതൃത്വം നൽകിയത്. മേഖലയിലെ ആദ്യകാല മനുഷ്യ ചരിത്രത്തെ കൂടുതൽ അറിയാനുള്ള നിർണയാക ചുവടുവെപ്പാണ് പഠന റിപ്പോർട്ടെന്ന് ഈസ യൂസിഫ് പറഞ്ഞു. എസ്.എ.എ.യും പ്രമുഖ അന്താരാഷ്ട്ര ഗവേഷണ സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണത്തിലൂടെയാണ് പഠനം പൂർത്തിയാക്കിയത്. Published: 24 Mar 2026, 01:28 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഷാർജ ഫയയിൽ പ്രാചീന മനുഷ്യവാസ കേന്ദ്രങ്ങൾ കണ്ടെത്തി — Mathru… | Boolokam