ഷാർജ : ഷാർജ വ്യവസായമേഖല പത്തിൽ പ്രവർത്തിക്കുന്ന വസ്ത്രസംഭരണശാലയിൽ വൻ തീപ്പിടിത്തം. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. വിവരമറിഞ്ഞ ഉടൻതന്നെ ഷാർജ സിവിൽ ഡിഫൻസ് സംഘവും ഷാർജ പോലീസിന്റെ പ്രത്യേക വിഭാഗങ്ങളും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. To advertise here, ആളപായമില്ല. ഔദ്യോഗികസ്രോതസ്സുകളിൽനിന്നുള്ള വിവരങ്ങൾമാത്രം വിശ്വസിക്കണമെന്നും സാമൂഹികമാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണങ്ങളിൽ വീഴരുതെന്നും ഷാർജ പോലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് അധികൃതർ അറിയിക്കുമെന്നും പോലീസ് വ്യക്തമാക്കി. പ്രദേശത്ത് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. Published: 07 Apr 2026, 01:23 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഷാർജ വ്യവസായമേഖലയിൽ തീപ്പിടിത്തം; ആളപായമില്ല
M
MathrubhumiSource Link
about 1 month ago