ഷാർജയിലെ വ്യാപാരമേഖല കുതിക്കുന്നു

ഷാർജയിലെ വ്യാപാരമേഖല കുതിക്കുന്നു

M
MathrubhumiSource Link
7500-ലേറെ ഇടപാടുകളുമായി സ്പാർക്ക് To advertise here, ഷാർജ : ഗൾഫ് മേഖലയിലെ പ്രതികൂല സാഹചര്യങ്ങൾക്കിടയിലും എമിറേറ്റിന്റെ വ്യാപാരമേഖല അഭിവൃദ്ധി നേടുന്നതായി റിപ്പോർട്ടുകൾ. ഈ വർഷം ആദ്യ പാദത്തിൽ 7500-ലേറെ ലൈസൻസിങ് ഇടപാടുകൾ പൂർത്തിയാക്കിയതായി ഷാർജ റിസർച്ച്, ടെക്നോളജി ആൻഡ് ഇനവേഷൻ പാർക്ക് (സ്പാർക്ക്) അധികൃതർ അറിയിച്ചു. ഇതിൽ സ്റ്റാർട്ടപ്പുകളും ആഗോള സാങ്കേതിക സ്ഥാപനങ്ങളും ഉൾപ്പെടുന്നു. പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിലും എമിറേറ്റിലുള്ള നിക്ഷേപകരുടെ ആത്മവിശ്വാസത്തെയാണ് സ്ഥിതിവിവരക്കണക്കുകൾ അടയാളപ്പെടുത്തുന്നത്. പുതിയ സ്ഥാപനങ്ങളുടെ രജിസ്ട്രേഷനും പുതുക്കലും ഇതിൽ ഉൾപ്പെടുന്നു. സാങ്കേതികവിദ്യ, ഗവേഷണ സ്ഥാപനങ്ങൾക്കുള്ള മുൻനിര കേന്ദ്രമെന്നനിലയിൽ സ്പാർക്കിന്റെ സ്ഥാനം ശക്തമാവുകയും ചെയ്യുന്നുണ്ട്. ആഗോള പങ്കാളിത്തങ്ങൾ വികസിപ്പിക്കുന്നതിലാണ് സ്പാർക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് സി.ഇ.ഒ. ഹുസൈൻ അൽ മഹ്‌മൂദി പറഞ്ഞു. അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ, വളർച്ചാ അവസരങ്ങൾ എന്നിവ ലഭ്യമാക്കുന്നതിലൂടെ സംരംഭകർക്ക് അനുയോജ്യമായ അന്തരീക്ഷമാണ് ഒരുക്കുന്നത്. എമിറേറ്റ്‌സ് ഹെൽത്ത് സർവീസസ്, യൂറോപ്യൻ യൂണിയൻ ഇക്കോസിസ്റ്റം, ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് സയൻസ് പാർക്സ് എന്നിവയുൾപ്പടെ 30-ലേറെ പ്രാദേശിക, അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി കഴിഞ്ഞവർഷം പങ്കാളിത്തം സ്ഥാപിച്ചിട്ടുണ്ട്. ആഗോള വിപുലീകരണം ലക്ഷ്യമിട്ട് ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളുമായും സജീവമായി സഹകരിക്കുന്നുണ്ട്. സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിന് ലൈസൻസിങ് പാക്കേജുകൾ ഉൾപ്പടെ പ്രത്യേകപദ്ധതികളും നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞവർഷം അവസാന പാദത്തിൽ എമിറേറ്റിൽ 18445 വ്യാപാര അനുമതികൾ നൽകുകയും പുതുക്കുകയും ചെയ്തതായി ഷാർജ വ്യാപാര വികസനവകുപ്പ് മേധാവി (എസ്.ഇ.ഡി.ഡി.) അധികൃതർ പറഞ്ഞു. മൊത്തം 2,555 അനുമതികളാണ് പുതുതായി നൽകിയത്. 15,890 അനുമതികൾ പുതുക്കുകയും ചെയ്തു. സാമ്പത്തിക വികസന സൂചകങ്ങളുടെ ശ്രദ്ധേയമായ വളർച്ചയാണ് ഇതിൽ വ്യക്തമാകുന്നത്. പ്രാദേശിക സമ്പദ് വ്യവസ്ഥയ്ക്ക് ശക്തമായ പിന്തുണയാണ് വ്യാപാരമേഖല നൽകുന്നതെന്ന് എസ്.ഇ.ഡി.ഡി. ചെയർമാനും ഷാർജ എക്സിക്യുട്ടീവ് കൗൺസിൽ അംഗവുമായ ഹമദ് അലി അബ്ദുല്ല അൽ മഹ്‌മൂദ് പറഞ്ഞു. സുസ്ഥിര വളർച്ചയുടെ സൂചകങ്ങളാണ് നിക്ഷേപങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി. എമിറേറ്റിലെ ഡിജിറ്റൽ ഇടപാടുകളിൽ 14 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. മൊത്തം 2,52,249 ഇടപാടുകളാണ് ഈ കാലയളവിൽ നടത്തിയത്. ഡിജിറ്റൽ സേവനങ്ങളിലൂടെ ഉപഭോക്തൃ സംതൃപ്തി വർധിപ്പിക്കാൻ കഴിഞ്ഞെന്നാണ് വിലയിരുത്തൽ. വാണിജ്യമേഖലയിലെ പരാതികളോടും മികച്ചരീതിയിലാണ് പ്രതികരിക്കുന്നത്. മൂന്നാംപാദത്തിൽ 4140 വാണിജ്യ സംരക്ഷണ പരാതികൾ കൈകാര്യംചെയ്തു. വകുപ്പിന്റെ കോൾ സെന്റർ (80080000), ഔദ്യോഗിക വെബ്‌സൈറ്റ്, സ്മാർട്ട് ആപ്പ് എന്നിവ വഴി പരാതികൾ റിപ്പോർട്ട് ചെയ്യാമെന്നും അധികൃതർ പറഞ്ഞു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഷാർജയിലെ വ്യാപാരമേഖല കുതിക്കുന്നു — Mathrubhumi | Boolokam | Boolokam