ഷാർജയിൽ കൊതുകിനെ കുറയ്ക്കാൻ മുനിസിപ്പാലിറ്റിയുടെ മാർഗ നിർദേശങ്ങൾ

ഷാർജയിൽ കൊതുകിനെ കുറയ്ക്കാൻ മുനിസിപ്പാലിറ്റിയുടെ മാർഗ നിർദേശങ്ങൾ

M
MathrubhumiSource Link
ഷാർജ: മഴക്കാലത്ത് കൊതുകുകൾ പെരുകുന്നത് തടയാൻ ഷാർജ മുനിസിപ്പാലിറ്റി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. പൊതുജനാരോഗ്യം ഉറപ്പാക്കുകയാണ് ലക്ഷ്യം. കൊതുക് പ്രജനനം കുറയ്ക്കുക വഴി പരിസ്ഥിതി സംരക്ഷണവും മാർഗനിർദേശങ്ങളുടെ ഉദ്ദേശ്യമാണ്. താമസയിടങ്ങൾക്കുചുറ്റും മഴക്കാലത്തെ വെള്ളം കെട്ടിക്കിടക്കൽ തടയണം, കൊതുകുകൾ മുട്ടയിടാൻ കൂടുതലായി ഉപയോഗിക്കുന്ന ഇടങ്ങളാണ് ഇത്തരം വെള്ളക്കെട്ടുകളെന്നും മുൻസിപ്പാലിറ്റി അധികൃതർ ഓർമ്മിപ്പിച്ചു. To advertise here, വെള്ളം കെട്ടിക്കിടക്കുന്നത് പതിവായി പരിശോധിക്കാൻ താമസക്കാരെ പ്രോത്സാഹിപ്പിക്കുന്നതാണ് ഷാർജ മുനിസിപ്പാലിറ്റി മാർഗനിർദേശങ്ങളിൽ പ്രധാനം. പൂന്തോട്ടം പരിപാലിക്കുകയും അനാവശ്യമായി ഇടതൂർന്നുവളരുന്ന പുല്ലുകൾ, കുറ്റിക്കാടുകൾ എന്നിവ വെട്ടിത്തെളിക്കുകയും വേണം. ഇത്തരം ഇടങ്ങൾ കൊതുകുകൾ പെരുകാൻ സൗകര്യമാകും. പൂച്ചട്ടികൾ, പഴയടയറുകൾ, വെള്ളം കെട്ടിക്കിടക്കുന്ന പാത്രങ്ങൾ എന്നിവ കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങളിൽ പ്രധാനമാണ്. ഇതുമൂലം രോഗങ്ങൾ പടരാനും സാധ്യത കൂടുതലാണ്. ചുരുക്കത്തിൽ പരിസരം വൃത്തിയായി സൂക്ഷിക്കാൻ ജനങ്ങൾ താത്പര്യം കാണിക്കണമെന്ന് മുനിസിപ്പാലിറ്റി മാർഗനിർദേശങ്ങളിൽ ഓർമ്മിപ്പിക്കുന്നു. പരിസ്ഥിതി സംരക്ഷണം കൂടി ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്ക് ഷാർജ മുനിസിപ്പാലിറ്റി സൗജന്യ കീട നിയന്ത്രണ സേവനവും വാഗ്ദാനം ചെയ്തു. കീടനിയന്ത്രണ സേവനങ്ങൾ ലഭിക്കാൻ താമസക്കാർക്ക് മുനിസിപ്പാലിറ്റിയുടെ വെബ്സൈറ്റിലൂടെയോ 993 എന്ന നമ്പറിൽ വിളിച്ചോ അഭ്യർഥിക്കാം. താമസയിടങ്ങളുമായി ബന്ധപ്പെട്ട ജലസംഭരണികൾ മൂടിവെക്കുന്നതും കൊതുകുകൾ പടരാതിരിക്കാൻ സഹായിക്കും. ചുറ്റുപാടുകൾ വൃത്തിയായി സംരക്ഷിക്കുന്നത് സ്വന്തം ആരോഗ്യം മാത്രമല്ല മറ്റുള്ളവരുടെ ആരോഗ്യ സംരക്ഷണത്തിനും ഉപകരിക്കുമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി. Published: 06 Apr 2026, 01:38 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഷാർജയിൽ കൊതുകിനെ കുറയ്ക്കാൻ മുനിസിപ്പാലിറ്റിയുടെ മാർഗ നിർദേ… | Boolokam