ഷാർജയിൽ കോഴിക്കോട് സ്വദേശി കുത്തേറ്റ്‌ മരിച്ചനിലയിൽ

ഷാർജയിൽ കോഴിക്കോട് സ്വദേശി കുത്തേറ്റ്‌ മരിച്ചനിലയിൽ

M
MathrubhumiSource Link
സഹപ്രവർത്തകനായ കോഴിക്കോട്ടുകാരൻ അറസ്റ്റിൽ To advertise here, ഷാർജ : കോഴിക്കോട് താമരശ്ശേരി ചാലക്കര സ്വദേശി ചാലപ്പടിക്കൽ നഫാദി(38)നെ ഷാർജയിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. നസിറിയ സുലേഖ ആശുപത്രിക്കുസമീപത്തെ കഫ്റ്റീരിയ ജീവനക്കാരനായിരുന്നു. സംഭവത്തിൽ നഫാദിന്റെ സഹപ്രവർത്തകനായ താമരശ്ശേരി കരുവമ്പൊയിൽ സ്വദേശി ഷെമീറിനെ ഷാർജ പോലീസ് അറസ്റ്റുചെയ്തു. വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. രാവിലത്തെ ഷിഫ്റ്റ് കഴിഞ്ഞ് നഫാദ് ഉറങ്ങുകയായിരുന്നു. ആ സമയത്താണ് കൊലപ്പെടുത്തിയതെന്നു കരുതുന്നു. അതേമുറിയിൽത്തന്നെയാണ് ഷെമീറും താമസിച്ചിരുന്നത്. നാദാപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കഫ്റ്റീരിയയിൽ 15 വർഷമായി നഫാദ് ജോലിചെയ്യുന്നു. നാട്ടിൽ വീടുപണി നടക്കുകയാണ്. കഴിഞ്ഞ രണ്ടുവർഷമായി നാട്ടിൽ പോയിട്ടില്ല. പരേതനായ ഇബ്രാഹിമിന്റെയും നഫീസയുടെയും മകനാണ്. ഭാര്യ: ആരിഫ. മക്കൾ: ആദി, ഫാദി. സഹോദരൻ: നജീബ് (സൗദി). കബറടക്കം നാട്ടിൽ. Published: 28 Mar 2026, 01:20 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഷാർജയിൽ കോഴിക്കോട് സ്വദേശി കുത്തേറ്റ്‌ മരിച്ചനിലയിൽ — Mathr… | Boolokam