ഷാർജയിൽ ബഹിരാകാശ, ജ്യോതിശാസ്ത്ര കേന്ദ്രങ്ങൾ സ്ഥാപിക്കും

ഷാർജയിൽ ബഹിരാകാശ, ജ്യോതിശാസ്ത്ര കേന്ദ്രങ്ങൾ സ്ഥാപിക്കും

M
MathrubhumiSource Link
ഷാർജ യൂണിവേഴ്സിറ്റിയുടെ കീഴിലായിരിക്കും പ്രവർത്തനം To advertise here, ഷാർജ : എമിറേറ്റിൽ ബഹിരാകാശ, ജ്യോതിശാസ്ത്ര കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് യു.എ.ഇ. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവ് പുറപ്പെടുവിച്ചു. ബഹിരാകാശ, ജ്യോതിശാസ്ത്രരംഗത്ത് വിപുലമായ ഗവേഷണങ്ങൾ നടത്താനുതകുന്നതായിരിക്കും സമുച്ചയങ്ങൾ. ഷാർജ യൂണിവേഴ്സിറ്റിയുടെ കീഴിലായിരിക്കും കേന്ദ്രങ്ങളുടെ പ്രവർത്തനം. സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളും ഭരണനിർവഹണവും നിശ്ചയിക്കുന്നത് ഷാർജ യൂണിവേഴ്സിറ്റി പ്രസിഡന്റ് ആയിരിക്കുമെന്നും ഉത്തരവിൽ പ്രതിപാദിക്കുന്നു. ഷാർജ അക്കാദമി ഫോർ ആസ്‌ട്രോണമി, സ്പേസ് സയൻസസ് ആൻഡ് ടെക്നോളജി എന്ന നിലവിലുള്ള സ്ഥാപനം പുതുതായി സ്ഥാപിക്കുന്ന ബഹിരാകാശ, ജ്യോതിശാസ്ത്ര കേന്ദ്രങ്ങളിൽ ലയിപ്പിക്കും. ജീവനക്കാർ, ആസ്തികൾ, സാമ്പത്തിക വിഹിതങ്ങൾ എന്നിവയെല്ലാം പുതിയകേന്ദ്രങ്ങളുടെ ഭാഗമാക്കുമെന്നും ഷാർജ ഭരണാധികാരിയുടെ ഉത്തരവിലുണ്ട്. Published: 31 Mar 2026, 01:37 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഷാർജയിൽ ബഹിരാകാശ, ജ്യോതിശാസ്ത്ര കേന്ദ്രങ്ങൾ സ്ഥാപിക്കും — M… | Boolokam