ഷാർജ : എമിറേറ്റിൽ സ്മാർട്ട് സംവിധാനങ്ങൾ കാര്യക്ഷമായി നടപ്പാക്കുന്നതിന്റെ ഭാഗമായി പുതിയ ഇന്റഗ്രേറ്റഡ് ഇൻസ്പെക്‌ഷൻ സിസ്റ്റം പ്രവർത്തനമാരംഭിച്ചു. ഷാർജ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള ഫീൽഡ് ഇൻസ്പെക്ടർമാർക്കും ഇൻസ്പെക്‌ഷൻ വിഭാഗം അധികൃതർക്കും വേഗത്തിലും കൃത്യതയിലും കാര്യക്ഷമതയോടെയും ജോലികൾ നിർവഹിക്കാൻ ഇവ സഹായിക്കും. To advertise here, വിവിധസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മുനിസിപ്പാലിറ്റിയുടെ പരിശോധനകൾക്കും സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതും സ്മാർട്ട് സിസ്റ്റം കൂടുതൽ സഹായകരമാകും. ഉദ്യോഗസ്ഥർക്ക് ഉയർന്ന കാര്യക്ഷമതയോടെയും കൃത്യതയോടെയും തങ്ങളുടെ ദൈനംദിന ജോലികൾ നിർവഹിക്കുന്നതിന് പ്രാപ്തരാക്കും. കൂടാതെ സ്ഥാപനങ്ങളിൽ നിയമങ്ങളും ചട്ടങ്ങളും കൃത്യമായി പാലിക്കുന്നുണ്ടോയെന്നതും സ്മാർട്ട് പരിശോധനയുടെ ഭാഗമാക്കാൻ സാധിക്കും. എമിറേറ്റിലെ തൊഴിൽ ചട്ടങ്ങൾക്കനുസൃതമായി തൊഴിലാളികൾക്കുള്ള സുരക്ഷാ നടപടിക്രമങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാനും നിർമിതബുദ്ധി, ഡിജിറ്റൽവത്കരണം, നടപടിക്രമങ്ങൾ ഓട്ടോമേറ്റ് ചെയ്യൽ എന്നിവയിലൂടെ മുനിസിപ്പാലിറ്റി സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും സ്മാർട്ട് സംവിധാനങ്ങൾ സഹായകരമാകുന്നുണ്ടെന്ന് ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പ് ഡയറക്ടർ ഡോ. ജവഹർ അൽ ഷെഹി പറഞ്ഞു. വിവിധങ്ങളായ പരിശോധനകൾ നടത്താൻ ഉത്തരവാദപ്പെട്ട സ്ഥാപനങ്ങൾ, അവയുടെ നടപടിക്രമങ്ങൾ, പിഴ നിശ്ചയിക്കുന്ന സ്ഥാപനങ്ങൾ, സാമ്പത്തികനിയമലംഘനങ്ങൾ നിരീക്ഷിക്കൽ എന്നിവയ്ക്കും എളുപ്പമാണെന്ന് ഡോ. ജവഹർ അൽ ഷെഹി വ്യക്തമാക്കി. ഫീൽഡ് പ്രവർത്തനങ്ങളിൽ സുതാര്യതയുറപ്പുവരുത്താനും വിവരങ്ങളും സന്ദേശങ്ങളും വേഗത്തിൽ കൈകാര്യംചെയ്യാനും സാധിക്കും. മൊബൈൽ ഫോൺ ഉപയോഗിച്ചുപോലും പരിശോധന നടത്താൻ സ്മാർട്ട് സിസ്റ്റം വഴി സാധിക്കുമെന്നതാണ് നേട്ടം. Published: 01 Apr 2026, 01:28 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഷാർജയിൽ സ്മാർട്ട് പരിശോധനയ്ക്ക് തുടക്കമായി
M
MathrubhumiSource Link
about 1 month ago