ഷെയ്ൻ നിഗം തെലുങ്കിലേക്ക്; ഒരുങ്ങുന്നത് പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ സിനിമ

ഷെയ്ൻ നിഗം തെലുങ്കിലേക്ക്; ഒരുങ്ങുന്നത് പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ സിനിമ

M
MathrubhumiSource Link
യു വതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ 27-ാമത് ചിത്രമായി ഒരുങ്ങുന്ന ഈ ബിഗ് ബജറ്റ് ചിത്രം പാൻ ഇന്ത്യൻ റിലീസായാണ് ഒരുങ്ങുന്നത്. മാദേവ് മൂവീസിന്റെ ബാനറിൽ സുരേഷ് കുമാർ നിർമിക്കുന്ന ഈ ചിത്രം 'മാദേവ് മൂവീസ് പ്രൊഡക്ഷൻ നമ്പർ 1' ആയാണ് അണിയറയിൽ ഒരുങ്ങുന്നത്. To advertise here, സാഗർ ഉദഗണ്ഡ്‌ലയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. മാസ്സ് ആക്ഷൻ എന്റർടൈനറായി അണിയറയിൽ ഒരുങ്ങുന്ന ഈ ചിത്രം മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ നാല് ഭാഷകളിലാണ്  ചിത്രീകരിക്കുക. പ്രശസ്ത സംഗീത സംവിധായകൻ സാം സി.എസ്. ആണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. 'ഗെറ്റ് സെറ്റ് ഗോ' എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഷെയ്ൻ നിഗത്തിന്റെ കരിയറിലെ ഏറ്റവും വലിയ പ്രൊജക്റ്റുകളിൽ ഒന്നായിരിക്കും ഈ ചിത്രം. തന്റെ സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ ഷെയ്ൻ നിഗം തന്നെയാണ് ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്. സിനിമയുടെ സാങ്കേതിക മേഖലയിലും വമ്പൻ നിര തന്നെ അണിനിരക്കുന്നുണ്ട്. ഛായാഗ്രഹണം ദ്വാരകേഷ് - അപൂർവൻ എന്നിവർ നിർവഹിക്കുമ്പോൾ രവി മണ്ട്‌ല എഡിറ്റിങ് കൈകാര്യം ചെയ്യുന്നു. കാർത്തിക് അക്കവാരം ആണ് ചിത്രത്തിന്റെ ആർട്ട് ഡയറക്ടർ. സിനിമയുടെ കൂടുതൽ അപ്‌ഡേറ്റുകൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. മാർക്കറ്റിംഗ്: സ്‌നേക്ക്പ്ലാന്റ്, പി.ആർ.ഒ ഹെയിൻസ്. Content Highlights: Shane Nigam makes his official Telugu film industry debut., The project is a big-budget pan-Indian mass action entertainer., Released in Malayalam, Telugu, Tamil, and Hindi languages., Directed by Sagar Udgandla with music by Sam C.S., Produced by Madev Movies as their first major production. Published: 20 Mar 2026, 03:22 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഷെയ്ൻ നിഗം തെലുങ്കിലേക്ക്; ഒരുങ്ങുന്നത് പാൻ ഇന്ത്യൻ മാസ്സ്… | Boolokam