ഷൊർണൂർ കോട്ടകാക്കുമോ, പിടിച്ചടക്കുമോ? മത്സരം

ഷൊർണൂർ കോട്ടകാക്കുമോ, പിടിച്ചടക്കുമോ? മത്സരം

M
MathrubhumiSource Link
Last Updated: 17 Mar 2026, 05:43 pm IST പ്രതീകാത്മക ചിത്രം | Photo: Mathrubhumi പാലക്കാട്: ഷൊർണൂർ നിയമസഭാ മണ്ഡലം 2011-ൽ നിലവിൽ വന്നതുമുതൽ എൽ.ഡി.എഫിന്റെ ഉറച്ച കോട്ടയായാണ് അറിയപ്പെടുന്നത്. മൂന്ന് തിരഞ്ഞെടുപ്പിലും എൽ.ഡി.എഫ്. സ്ഥാനാർഥികളാണ് വിജയിച്ചത്. ഓരോതവണയും ഭൂരിപക്ഷം കൂടിക്കൊണ്ടിരിക്കുകയും ചെയ്തു. To advertise here, ചരിത്രത്തിലൂടെ ഷൊർണൂർ, ചെർപ്പുളശ്ശേരി നഗരസഭകളും അനങ്ങനടി, ചളവറ, നെല്ലായ, തൃക്കടീരി, വാണിയംകുളം, വെള്ളിനേഴി പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് ഷൊർണൂർ മണ്ഡലം. പഴയ ശ്രീകൃഷ്ണപുരം മാറിവന്ന മണ്ഡലമാണ്. 2006-ൽ ശ്രീകൃഷ്ണപുരം എം.എൽ.എ.യായിരുന്ന കെ.എസ്. സലീഖതന്നെയായിരുന്നു 2011-ൽ എൽ.ഡി.എഫ്. സ്ഥാനാർഥി. സലീഖ രണ്ടുടേം പൂർത്തിയാക്കിയതോടെ 2016-ൽ എൽ.ഡി.എഫ്. പികെ. ശശിയിലൂടെ മണ്ഡലം നിലനിർത്തി. ശശിക്കെതിരേ ലൈംഗികാരോപണം ഉയർന്നു. തുടർന്ന് 2021-ൽ സി.പി.എം. ശശിക്കുപകരം പി. മമ്മിക്കുട്ടിയെ അവതരിപ്പിച്ചു. മമ്മിക്കുട്ടി മണ്ഡലം നിലനിർത്തി.  മൂന്നുതവണയും രണ്ടാമതെത്തിയ കോൺഗ്രസിന് ഓരോതവണയും വോട്ട് കുറയുകയാണ് ചെയ്തത്. സി.പി.എമ്മിന് ഓരോതവണയും ഭൂരിപക്ഷത്തിൽത്തന്നെ പതിനായിരത്തിലധികം വോട്ടിന്റെ വർധനയുണ്ടായി. കോൺഗ്രസ് ഓരോതവണയും ഓരോ സ്ഥാനാർഥികളെയാണ് അവതരിപ്പിച്ചത്. കഴിഞ്ഞതവണ ബി.ജെ.പി. സ്ഥാനാർഥിയായി മത്സരിച്ച സന്ദീപ് വാരിയർ ഇത്തവണ കോൺഗ്രസിലാണ്. എൻ.ഡി.എ.യിൽ ബി.ഡി.ജെ.എസും ബി.ജെ.പി.യും ഇവിടെ മാറിമാറി മത്സരിച്ചിട്ടുണ്ട്. ഓരോതവണയും സ്ഥിതി മെച്ചപ്പെടുത്താൻ അവർക്കായി. കഴിഞ്ഞതവണ കോൺഗ്രസ്-ബി.ജെ.പി. സ്ഥാനാർഥികൾ തമ്മിലുള്ള വോട്ടുവ്യത്യാസം ആയിരത്തിൽത്താഴെ മാത്രമായിരുന്നു. ഇത്തവണ ആരൊക്കെ ഇടതുമുന്നണി സ്ഥാനാർഥി മമ്മിക്കുട്ടി പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. കോൺഗ്രസിൽ പ്രഖ്യാപനം വൈകാതെയുണ്ടാവും. സന്ദീപ് വാരിയർ, കഴിഞ്ഞതവണ മത്സരിച്ച ടി.എച്ച്. ഫിറോസ്ബാബു എന്നിവരുടെ പേരുകൾ പരിഗണിക്കുന്നുണ്ടെങ്കിലും ഇരുവർക്കും ഷൊർണൂർ സീറ്റിൽ താത്പര്യമില്ലെന്നറിയുന്നു. ഒറ്റപ്പാലത്ത് യു.ഡി.എഫ്. സ്ഥാനാർഥിയാകുമെന്ന് അഭ്യൂഹമുള്ള പി.കെ. ശശിയുടെ പേരാണ് മറ്റൊന്ന്. ഒറ്റപ്പാലത്തേക്കാൾ ശശിക്ക് താത്പര്യം ഷൊർണൂരിലാണെന്നാണ് വർത്തമാനം. എൻ.ഡി.എ. യിൽ ബി.ജെ.പി. വെസ്റ്റ് ജില്ലാ അധ്യക്ഷൻ പി. വേണുഗോപാലിന്റെ പേരിനാണ് മുൻതൂക്കം. കഴിഞ്ഞതവണ തൃത്താലയിൽ ബി.ജെ.പി. സ്ഥാനാർഥിയായി മത്സരിച്ച ശങ്കു ടി.ദാസും പരിഗണനയിലുണ്ട്. Content Highlights: Shornur has been a stronghold for the LDF since its formation in 2011., LDF has won three consecutive elections with increasing margins., The constituency includes Shornur, Cherpulassery municipalities, and six panchayats., P. Mamikutty is the current MLA representing the LDF., Analysis of shifting political dynamics involving Congress and BJP/NDA candidates. Published: 16 Mar 2026, 03:17 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഷൊർണൂർ കോട്ടകാക്കുമോ, പിടിച്ചടക്കുമോ? മത്സരം — Mathrubhumi… | Boolokam