ഷൊർണൂർ തടയണയിൽ ഒരുമാസത്തേക്കുള്ള വെള്ളം മാത്രം

ഷൊർണൂർ തടയണയിൽ ഒരുമാസത്തേക്കുള്ള വെള്ളം മാത്രം

ഷൊർണൂർ : ഷൊർണൂർ നഗരസഭാ പ്രദേശത്തേക്കും വാണിയംകുളം, ചളവറ പഞ്ചായത്തുകളിലേക്കുമുള്ള കുടിവെള്ള വിതരണത്തിനായി ഷൊർണൂർ ഭാരതപ്പുഴയിലെ തടയണയിൽ അവശേഷിക്കുന്നത് ഒരുമാസത്തേക്കുള്ള വെള്ളം മാത്രം. രൂക്ഷമായ വേനലിൽ പുഴ വരണ്ടുതുടങ്ങി. തടയണയിൽ വെള്ളം സംഭരിക്കുന്നതിനാൽ ഷൊർണൂർ നഗരസഭാ പ്രദേശത്തേക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ വെള്ളം നൽകുന്നുണ്ട്. വാണിയംകുളം പഞ്ചായത്തിലും ഒന്നിടവിട്ട ദിവസങ്ങളിൽ വെള്ളമെത്തും. ഷൊർണൂർ നഗരസഭയിലെ ആറ്, ഏഴ് വാർഡുകളായ ആറാണി, എസ്.എൻ. കോളേജ് എന്നിവിടങ്ങളിൽ ചില പ്രദേശങ്ങളിലേക്ക് വെള്ളം നൽകാനാവുന്നില്ല. ഇവിടേക്ക് ടാങ്കറിൽ വെള്ളമെത്തിക്കാനുള്ള നടപടിയുമായിട്ടുണ്ട്. To advertise here, ഷൊർണൂർ സമഗ്ര കുടിവെള്ളപദ്ധതിയിൽനിന്ന് ഷൊർണൂർ നഗരസഭയിൽ മാത്രം ഏതാണ്ട്‌ 15,000-ത്തിലധികം പൈപ്പ് കണക്ഷനുണ്ട്. ഇവിടേക്കെല്ലാം ഒന്നിടവിട്ട ദിവസങ്ങളിൽ വെള്ളമെത്തുന്നുണ്ടെന്ന് നഗരസഭ അധികൃതർ അറിയിച്ചു. കാർഷിക മേഖലയിലേക്കുള്ള ജലസേചനമുൾപ്പെടെ പ്രതിസന്ധിയിലായി. പച്ചക്കറിക്കൃഷി നടത്തുന്നവർക്കും വാഴ, തെങ്ങ്, കവുങ്ങ് എന്നിവ വളർത്തുന്നവർക്കും വെള്ളത്തിന്റെ കുറവ് അനുഭവപ്പെടുന്നുണ്ട്. വേനൽമഴ ലഭിച്ചില്ലെങ്കിൽ കുടിവെള്ളവിതരണത്തെയും ജലസേചന പദ്ധതികളെയും ബാധിക്കുമെന്നാണ് ആശങ്ക. Published: 22 Apr 2026, 03:28 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഷൊർണൂർ തടയണയിൽ ഒരുമാസത്തേക്കുള്ള വെള്ളം മാത്രം — Mathrubhum… | Boolokam