BoolokamBoolokam
ഷോക്കേറ്റത് താഴ്ന്നുകിടന്ന വൈദ്യുതിക്കമ്പിയിൽനിന്ന്; ഷോക്കേറ്റ് രണ്ടു പോത്തുകളും ഒരു എരുമയും ചത്തു

ഷോക്കേറ്റത് താഴ്ന്നുകിടന്ന വൈദ്യുതിക്കമ്പിയിൽനിന്ന്; ഷോക്കേറ്റ് രണ്ടു പോത്തുകളും ഒരു എരുമയും ചത്തു

M
MathrubhumiSource Link
ഉടമകളായ ദന്പതിമാർക്കും ഷോക്കേറ്റു To advertise here, മുപ്ലിയം : വെള്ളാരംകുന്ന്-പുളിയാനിക്കുന്ന് റോഡിൽ താഴ്ന്നുകിടന്ന വൈദ്യുതിക്കമ്പിയിൽനിന്ന് ഷോക്കേറ്റ് രണ്ടു പോത്തുകളും ഒരു എരുമയും ചത്തു. ഒരു പോത്ത് രക്ഷപ്പെട്ടു. ഉടമകളായ വെള്ളാരംകുന്ന് ആണ്ടുവീട്ടിൽ ബൈജു, ഭാര്യ ജ്യോതി എന്നിവർക്കും ചെറിയതോതിൽ ഷോക്കേറ്റു. ഞായറാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. ബൈജുവും ഭാര്യയും മൂന്ന് പോത്തുകളെയും എരുമയെയും കൊണ്ട് റോഡിലൂടെ പോകുന്നതിനിടെ റോഡരികിൽക്കിടന്ന കമ്പിയിൽ തട്ടുകയായിരുന്നു. രണ്ടു പോത്തുകളും ഒരു എരുമയും തത്‌ക്ഷണം ചത്തു. രക്ഷപ്പെട്ട പോത്തിനെ വലിച്ചു നീക്കുന്നതിനിടെയാണ് ബൈജുവിനും ഭാര്യക്കും ഷോക്കേറ്റത്. കഴിഞ്ഞ ദിവസം വൈകീട്ടുണ്ടായ ഇടിമിന്നലിൽ വൈദ്യുതി ത്തൂണിൽനിന്ന് വേർപെട്ട് കമ്പി റോഡിൽ മുട്ടിനിൽക്കുകയായിരുന്നു. വൈദ്യുതി മുടങ്ങാതിരുന്നതിനാൽ റോഡരികിൽ കമ്പി താഴ്ന്നുനിന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടില്ല. അപകടത്തെത്തുടർന്ന് വരന്തരപ്പിള്ളി കെ.എസ്.ഇ.ബി. അധികൃതരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു. തുടർന്ന് നാട്ടുകാർ തന്നെ ട്രാൻസ്‌ഫോർമറിലെ ഫ്യൂസ് ഊരി വൈദ്യുതിബന്ധം വിച്ഛേദിച്ച ശേഷമാണ് രക്ഷാപ്രവർത്തനം നടത്തിയത്. രണ്ടുവയസ്സ് വരുന്ന പോത്തുകൾ ചത്തതോടെ കൂലിപ്പണിക്കാരനായ ബൈജുവിന്റെ കുടുംബത്തിന്റെ വലിയ പ്രതീക്ഷ കൂടിയാണ് ഇല്ലാതായത്. വരന്തരപ്പിള്ളി ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ ലില്ലി, മുകുന്ദൻ എന്നിവർ സ്ഥലത്തെത്തി. ബൈജുവിന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള ഇടപെടൽ നടത്തുമെന്ന് പഞ്ചായത്തംഗങ്ങൾ അറിയിച്ചു. Published: 04 May 2026, 03:12 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!