മയ്യിൽ : ഇന്ത്യയുടെ പാർലമെന്ററി സംവിധാനത്തെ തകർക്കുകയും മതനിരപേക്ഷത ഇല്ലാതാക്കുകയുമാണ് സംഘപരിവാറിന്റെ പ്രധാന അജൻഡയെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ പറഞ്ഞു. നാടിന്റെ സാമൂഹിക മാറ്റത്തിനായി പ്രവർത്തിച്ച പാടിക്കുന്ന് രക്തസാക്ഷികളുടെ ദിനാചരണവും അറാക്കൽ കുഞ്ഞിരാമൻ നായരുടെ ചരമദിനാചരണവും ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. യുദ്ധങ്ങളിലൂടെ പുതിയ ലാഭം ഉണ്ടാക്കലാണ് പലരുടെയും ലക്ഷ്യം. ലോകത്ത് ഒരു മുതലാളിത്ത രാജ്യവും വലിയ വികസനം ഉണ്ടാക്കിയിട്ടില്ലെന്നും എ. വിജയരാഘവൻ പറഞ്ഞു. To advertise here, കരിങ്കൽക്കുഴിയിൽ നടന്ന പൊതുസമ്മേളനത്തിൽ സംഘാടകസമിതി കൺവീനർ കെ.വി. പവിത്രൻ അധ്യക്ഷതവഹിച്ചു. പാടിക്കുന്ന് രക്തസാക്ഷി സ്തൂപം, അറാക്കൽ സ്തൂപം എന്നിവിടങ്ങളിൽ പുഷ്പാർച്ചനയും ബഹുജന പ്രകടനവും നടന്നു. സി.പി.ഐ. ജില്ലാ സെക്രട്ടറി പി. സന്തോഷ്‌കുമാർ, സി.പി.എം. ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.കെ. ശ്യാമള, സി.പി.ഐ. ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.വി. ഗോപിനാഥ്, കെ. രാമകൃഷ്ണൻ, കെ.സി. ഹരികൃഷ്ണൻ, കെ.വി. ഗോപിനാഥ്, ബിജു കണ്ടക്കൈ, എൻ. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. Published: 04 May 2026, 04:01 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സംഘപരിവാറിന്റെ ലക്ഷ്യം പാർലമെന്ററി സംവിധാനം തകർക്കൽ -എ. വിജയരാഘവൻ
M
MathrubhumiSource Link
about 2 hours ago
