സംഘർഷമേഖലകളിലെ ഉപഗ്രഹചിത്രങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് കമ്പനികൾക്ക് യുഎസ് നിർദേശം

സംഘർഷമേഖലകളിലെ ഉപഗ്രഹചിത്രങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് കമ്പനികൾക്ക് യുഎസ് നിർദേശം

M
MathrubhumiSource Link
വാഷിങ്ടൺ: ഇറാനിലെയും സമീപത്തെയും സംഘർഷ മേഖലകളിലെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്നതല്ലെന്ന് അറിയിച്ച് കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഉപഗ്രഹചിത്രീകരണ കമ്പനിയായ പ്ലാനറ്റ് ലാബ്സ്. യുഎസ് സർക്കാരിന്റെ അഭ്യർത്ഥന പ്രകാരമാണിതെന്ന് സ്ഥാപനം ഉപഭോക്താക്കളെ അറിയിച്ചു. മേഖലയിലെ വിവരങ്ങൾ പങ്കുവെക്കുന്നത് നിർബന്ധമായും നിർത്തിവെയ്ക്കാൻ എല്ലാ വാണിജ്യ ഉപഗ്രഹ ചിത്രീകരണ ദാതാക്കളോടും യുഎസ് ആവശ്യപ്പെട്ടിട്ടുണ്ട്. വിശകലന വിദഗ്ദ്ധർക്ക് ലഭ്യമായ ഏറ്റവും നിർണായകമായ തത്സമയ വിവര സ്രോതസ്സാണ് ഈ നിർദേശത്തിലൂടെ തടസ്സപ്പെടുന്നത്. To advertise here, ചിത്രീകരണത്തിൽ മാർച്ച് മാസം ഏർപ്പെടുത്തിയ 14 ദിവസത്തെ കാലതാമസം ശത്രുക്കൾക്ക് സൈനിക നേട്ടത്തിനായി തത്സമയ ഡേറ്റ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനായി ലക്ഷ്യമിടുന്നു. മാർച്ച് 9 മുതൽ ചിത്രങ്ങൾ നിർത്തലാക്കിയതായും സംഘർഷം അവസാനിക്കുന്നതുവരെ ഈ നിരോധനം തുടരുമെന്നും കമ്പനി പറയുന്നു. സർക്കാരുകൾക്കും കമ്പനികൾക്കും മാധ്യമങ്ങൾക്കും പ്രതിഫലം വാങ്ങി പുതുക്കിയ ചിത്രങ്ങൾ നൽകുന്ന സ്ഥാപനമാണ് പ്ലാനറ്റ് ലാബ്സ്. പുതിയ സംവിധാനത്തിന്റെ കീഴിൽ അത്യാവശ്യമായ- മിഷൻ-ക്രിട്ടിക്കൽ ആവശ്യങ്ങൾക്കോ അല്ലെങ്കിൽ പൊതുതാൽപര്യത്തിനോ വേണ്ടി മാത്രം പ്ലാനറ്റ് ലാബ്സ് ചിത്രീകരണം പുറത്തുവിടും. സുരക്ഷയ്ക്ക് അപകടമുണ്ടാക്കാത്ത മാനേജ്ഡ് ഡിസ്ട്രിബ്യൂഷൻ ഓഫ് ഇമേജസിലേക്ക് മാറുമെന്ന് ഉപയോക്താക്കൾക്ക് അയച്ച മെയിലിൽ സ്ഥാപനം വ്യക്തമാക്കി. ലക്ഷ്യം തിരിച്ചറിയൽ, ആയുധ മാർഗനിർദേശം, മിസൈൽ ട്രാക്കിങ്, ആശയവിനിമയം എന്നിവ ഉപഗ്രഹ സാങ്കേതികവിദ്യയുടെ സൈനിക ഉപയോഗങ്ങളിൽ ഉൾപ്പെടുന്നു. യുഎസ് ഭരണകൂടം ഇതുവരെ അവരെ ബന്ധപ്പെട്ടിട്ടില്ല എന്നാണ് വാണിജ്യ ഉപഗ്രഹചിത്ര ദാതാക്കളിൽ ഒരാളായ വാൻ്റർ (മുൻപ് മാക്സാർ ടെക്നോളജീസ്) പ്രതികരിച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. വർഷങ്ങളായി ഭൗമരാഷ്ട്രീയ സംഘർഷ സമയത്ത് നിയന്ത്രണങ്ങൾ നടപ്പിലാക്കാനുള്ള അവകാശം വാൻ്ററിനുണ്ട്. നിലവിൽ പശ്ചിമേഷ്യയിലെ ചില ഭാഗങ്ങളിൽ അവ പ്രയോഗിച്ചു എന്ന് കമ്പനി വക്താവ് പ്രസ്താവനയിൽ പറഞ്ഞു. Content Highlights: Planet Labs has restricted satellite imagery access in conflict zones during 2026., The move follows a direct request from the US government to prevent misuse of real-time data., Mission-critical and public interest imagery will still be distributed via managed channels., Other providers like Vantor are also implementing access controls in sensitive regions. Published: 05 Apr 2026, 04:55 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സംഘർഷമേഖലകളിലെ ഉപഗ്രഹചിത്രങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് കമ്പ… | Boolokam