പാറയ്ക്കൽ- തട്ടാവേലി തീരദേശറോഡ് To advertise here, തലയോലപ്പറമ്പ് : മഴയെത്തുടർന്ന് മൂവാറ്റുപുഴയാറ്റിലേക്ക് ഇടിഞ്ഞുതാഴ്‌ന്ന വെള്ളൂർ പഞ്ചായത്തിലെ പാറയ്ക്കൽ- തട്ടാവേലി തീരദേശ റോഡ് സംരക്ഷണ ഭിത്തികെട്ടി പുനർനിർമിക്കുന്ന പണികൾ പുരോഗമിക്കുന്നു. 2021-ലാണ് പുഴയോരം ഇടിഞ്ഞ് പാറയ്ക്കൽ റോഡ് പുഴയിലേക്ക് ഇടിഞ്ഞുതാഴ്ന്നത്. അതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടിരുന്നു. പ്രദേശവാസികളുടെ നിരന്തരാവശ്യത്തെ തുടർന്ന് സംസ്ഥാന സർക്കാർ സംരക്ഷണഭിത്തികെട്ടി റോഡ് പുനർനിർമിക്കാൻ ഒരുകോടി രൂപ ബജറ്റിൽ അനുവദിക്കുകയായിരുന്നു. പാറയ്ക്കൽ കവലമുതൽ ഗണപതി മഹാവിഷ്ണുക്ഷേത്രം വരെയുള്ള റോഡിലെ തകർന്ന നാലിടങ്ങളിലായി 160 മീറ്ററോളം കരിങ്കൽ ഭിത്തികെട്ടി ബലപ്പെടുത്തി 280 മീറ്ററോളം റോഡ് പുനർനിർമിക്കുന്ന പദ്ധതിയുടെ നിർവഹണം ഇറിഗേഷൻ വകുപ്പ് മുഖേനയാണ് നടക്കുന്നത്. ഗണപതി മഹാവിഷ്ണുക്ഷേത്രത്തിന് സമീപത്ത് 20 മീറ്റർ കരിങ്കൽക്കെട്ട് പൂർത്തിയായി. ബാക്കിഭാഗത്ത് ദ്രുതഗതിയിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കി പ്രദേശവാസികളുടെ ഗതാഗത സൗകര്യം പുനഃസ്ഥാപിക്കുന്നതിനുള്ള ഊർജിതശ്രമമാണ് അധികൃതർ നടത്തിവരുന്നത്. Published: 25 Mar 2026, 02:01 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സംരക്ഷണഭിത്തി പുനർനിർമാണം പുരോഗമിക്കുന്നു
M
MathrubhumiSource Link
about 2 months ago